ക​രി​ങ്ക​ൽ ഭി​ത്തി പോരാ; സോ​ളാ​ർ ക​മ്പി​വേ​ലി വേ​ണ​മെ​ന്നു ക​ർ​ഷ​ക​ർ
Wednesday, September 22, 2021 1:15 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങാ​തി​രി​ക്കാ​ൻ മൂ​ന്ന​ടി പൊ​ക്ക​ത്തി​ലു​ള്ള മ​തി​ൽ മാ​ത്രം. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​നാ​തി​ർ​ത്തി​യോ​ടg ചേ​ർ​ന്ന് നാ​ല​ര പ​തി​റ്റാ​ണ്ട് മു​മ്പ് നി​ർ​മി​ച്ച ക​രി​ങ്ക​ൽ മ​തി​ലാ​ണ് നി​ല​വി​ലു​ള്ള​ത്.
ഈ ​മ​തി​ൽ (ഇ​രു​വ) പ​ല ഭാ​ഗ​ങ്ങ​ളി​ലും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ രീ​തി​യി​ലു​മാ​ണ്.​മ​ല​യ​ങ്ങാ​ട് മ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ 45 വ​ർ​ഷം മു​മ്പ് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നെ​ങ്കി​ലും മ​തി​ൽ നി​ർ​മി​ച്ച​തി​നു ശേ​ഷം കാ​ട്ടാ​ന​ക​ളി​റ​ങ്ങി​യി​രു​ന്നി​ല്ലെ​ന്നു മു​തി​ർ​ന്ന ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് പ​ല ത​വ​ണ കാ​ട്ടാ​ന​യി​റ​ങ്ങി തെ​ങ്ങ്, റ​ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്.​കൊ​മ്പ​നാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ത്തോ​ളം ആ​ന​ക​ൾ വ​നാ​തി​ർ​ത്തി​യി​ൽ ത​മ്പ​ടി​ച്ചു നി​ൽ​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​യി.​മ​ല​യ​ങ്ങാ​ട് മ​ല​യി​ലെ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ നി​ല​വി​ലു​ള്ള മ​തി​ലി (ഇ​രു​വ)​നു പ​ക​ര​മാ​യി സോ​ളാ​ർ ക​മ്പി​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. നി​ല​വി​ൽ ക​രി​ങ്ക​ൽ മ​തി​ൽ ത​ക​ർ​ത്താ​ണ് ആ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ള്ള​ത്.
വ​ന മേ ​ഖ​ല​യി​ലും വ​ൻ മ​ര​ങ്ങ​ൾ ആ​ന​ക്കൂ​ട്ടം പി​ഴു​തെ​റി​ഞ്ഞി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൃ​ഷി ഭൂ​മി​യി​ൽ ക​ർ​ഷ​ക​രു​ടെ ഉ​ട​മ​സ്ഥ​ത​യി ലു ​ള്ള കൃ​ഷി ഭൂ​മി​യി​ൽ ക​ർ​ഷ​ക​ർ സ്വ​ന്ത​മാ​യി കി​ട​ങ്ങു​ക​ൾ നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഇ​വ കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ മ​ണ്ണു​നി​റ​ഞ്ഞ് ന​ശി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​ണ്ണ​വം വ​നാ​തി​ർ​ത്തി​യാ​യ അ​ഭ​യ​ഗി​രി​യി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് ലൈ​നു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ക​മ്പി​ക​ൾ സ്ഥാ​പി​ച്ച ഇ​രു​മ്പ് തൂ​ണു​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം കൂ​ടി​യ​തി​നാ​ൽ ആ​ന​ക​ൾ​ക്ക് മ​ര​ച്ചി​ല്ല​ക​ൾ പി​ഴു​തെ​ടു​ത്ത് ക​മ്പി​യി​ലി​ട്ടാ​ൽ ക​മ്പി താ​ഴ്ന്ന് ഫ്യൂ​സ് അ​ടി​ച്ച് ആ​ന​ക​ൾ​ക്ക് നി​ഷ്പ്ര​യാ​സം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.​
സോ​ളാ​ർ ക​മ്പി​വേ​ലി സ്ഥാ​പി​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.​മ​ല​യ​ങ്ങാ​ട് മ​ല​യി​ലെ ഇ​രു​വ( മ​തി​ൽ) ആ​ന​ക​ൾ​ക്ക് ക​ട​ന്നു​വ​യ്ക്കാ​ൻ ക​ഴി​യു​ന്ന അ​ത്ര ഉ​യ​ര​മേ ഉ​ള്ളു എ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.