സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യിൽനിന്ന് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Wednesday, September 22, 2021 1:15 AM IST
മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മു​ത്തേ​രി​യി​ൽ വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യിൽനിന്ന് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത്‌ ഐ​പി​എ​സി​ൽ നി​ന്നും അ​ന്ന​ത്തെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.
കേ​സ​ന്വേ​ഷ​ണ സ​മ​യ​ത്ത് മു​ക്കം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ബി.​കെ.​സി​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ സി.​സി.സ​ജു, അ​സി.​സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ലീം മു​ട്ടാ​ത്ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഷഫീ​ഖ് നി​ലീ​യാ​നി​ക്ക​ൽ, സൈ​ബ​ർ സെ​ൽ എ​സ്ഐ സ​ത്യ​ൻ കാ​ര​യാ​ട്, താ​മ​ര​ശേരി സ്റ്റേ​ഷ​നി​ലെ എ​സ്ഐ ​രാ​ജീ​വ്‌ ബാ​ബു, സു​രേ​ഷ​ൻ, വി.​കെ.ഷി​ബി​ൽ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി​യ​ത്. പ്ര​തി​യെ​ക്കുറി​ച്ചു യാ​തൊ​രു സൂ​ച​ന​യും ല​ഭി​ക്കാ​തെ അ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ചു​പോ​കു​മാ​യി​രു​ന്ന കേ​സി​ലാ​ണ് കൃ​ത്യം ന​ട​ന്നു ര​ണ്ടാ​ഴ്ച​യ്ക്ക​കം പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ഇ​താ​ണ് സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക്കു അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​ർ​ഹ​രാ​ക്കി​യ​ത്.അ​ക്കാ​ല​ത്ത് മു​ക്കം പോ​ലീ​സ് സേ​ന​യു​ടെ അ​ന്വേ​ഷ​ണമി​ക​വി​ന് പ​ര​ക്കെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ലേ​ക്കാ​ണ് പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്ന് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ബ​ഹു​മ​തി നേ​ടി​യ​തോ​ടെ അ​ന്വേ​ഷ​ണ സം​ഘം ചെ​ന്നെ​ത്തു​ന്ന​ത്.