പ്ര​ള​യദു​രി​താ​ശ്വാ​സ ത​ട്ടി​പ്പ് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണം: അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍
Saturday, September 25, 2021 1:06 AM IST
കോ​ഴി​ക്കോ​ട്: പ്ര​ള​യദു​രി​താ​ശ്വാ​സ ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന കാ​ര്യ​ങ്ങ​ള്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തയാ​റാ​ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.​ പ്ര​ള​യ​ത്തി​നി​ര​യാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് ഒ​രു രൂ​പ​പോ​ലും ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ചി​ട്ടി​ല്ല. ഒ​രു​കൂ​ട്ടം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്ന് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് നി​ഷേ​ധി​ക്കു​ക​യാ​ണ്.
ചി​ല ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ സ്വ​ന്ത​ക്കാ​ര്‍​ക്ക് പ​ത്തു​ത​വ​ണ​യോ​ളം സ​ഹാ​യം കൊ​ടു​ത്ത​താ​യും വ്യ​ക്ത​മാ​യി​രി​ക്കു​ന്നു. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടും ഭ​ര​ണാ​നു​കൂ​ല സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളാ​യ എ​ന്‍​ജി​ഒ യൂ​ണി​യ​നും ജോയിന്‍റ് കൗ​ണ്‍​സി​ലും സം​ര​ക്ഷി​ക്കു​ക​യാ​ണ്.
പ്ര​ള​യ​ത്തി​നി​ര​യാ​യ യ​ഥാ​ര്‍​ത്ഥ ഇ​ര​ക​ള്‍​ക്കു​ള്ള സ​ഹാ​യം ഉ​ട​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​ല്ലെ​ങ്കി​ല്‍ ഇ​ര​ക​ളെ അ​ണി​നി​ര​ത്തി പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ന്‍ ജി​ല്ലി​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​നം ത​യാ​റാ​കു​മെ​ന്നും അ​റി​യി​ച്ചു.