സ​ർ​ക്കാ​ർ​ത​ല​ത്തി​ലും ഇത്തരം സംരംഭങ്ങൾ വേണമെന്ന് മാ​ർ ആ​ല​ഞ്ചേ​രി
Sunday, September 26, 2021 1:18 AM IST
കോ​ഴി​ക്കോ​ട്: കാ​ർ​ഷി​ക, ഭ​ക്ഷ്യ​മേ​ഖ​ല​യി​ൽ ധാ​ർ​മി​ക​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി താ​മ​ര​ശേ​രി രൂ​പ​ത സ്ഥാ​പി​ച്ച ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫു​ഡ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ത്തി​ക്സ് പോ​ലു​ള്ള സം​രം​ഭ​ങ്ങ​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ലും വേ​ണ​മെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ആ​വ​ശ്യ​പ്പെ​ട്ടു.
സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ലോ ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലോ ഇ​തി​നാ​യി ഡി​പാ​ർ​ട്ട്മെ​ന്‍റ് ഒ​രു​ക്കി​യാ​ൽ ഈ ​മേ​ഖ​ല​യി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്താ​ൻ സാ​ധി​ക്കും.ചടങ്ങിൽ അധ്യക്ഷ പ്ര സംഗം നടത്തുകയായിരുന്നു മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.
മാ​ർ ആ​ല​ഞ്ചേ​രി​യു​ടെ നി​ർ​ദേ​ശം പ്ര​സ​ക്ത​മാ​ണെ​ന്നും ഗൗ​ര​വ​മാ​യി ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.