പു​തു​പ്പാ​ടി വി​ല്ലേ​ജി​ൽ വ​കു​പ്പു​ക​ള്‍​ക്ക് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി
Sunday, September 26, 2021 1:18 AM IST
കോ​ഴി​ക്കോ​ട്: പു​തു​പ്പാ​ടി വി​ല്ലേ​ജി​ല്‍ ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യം ത​ട​ഞ്ഞ ഇ​ൻ​ജ​ങ്ഷ​ന്‍ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​യി പു​തു​പ്പാ​ടി ഭൂ​സ​മ​ര സ​മി​തി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ഇ​ൻ​ജ​ങ്ഷ​ന്‍ ഉ​ത്ത​ര​വ് കാ​ര​ണം 4500 ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ ഭൂ​മി ക്ര​യ​വി​ക്ര​യം ന​ട​ത്താ​നോ ആ​ധാ​രം ഈ​ടാ​യി വ​ച്ച് വാ​യ്പ എ​ടു​ക്കാ​നോ സാ​ധി​ച്ചി​രു​ന്നി​ല്ല. നാ​ലു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ആ​ളു​ക​ള്‍ കൈ​വ​ശം​വ​ച്ചു​വ​രു​ന്ന ഭൂ​മി​യാ​ണി​ത്.
കോ​ട​തി ഉ​ത്ത​ര​വോ​ടെ ഭൂ​സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം ത​ങ്ങ​ള്‍​ക്ക് ഭൂ​മി​യു​ടെ കൈ​വ​ശാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ല്‍ നി​ന്നു ല​ഭി​ക്കു​മെ​ന്നും ഭൂ​മി​യു​ടെ ക്ര​യ വി​ക്ര​യം സാ​ധ്യ​മാ​വു​മെ​ന്നും സ​മ​ര​സ​മ​തി പ്ര​സി​ഡ​ന്‍റ് ജോ​യ് സെ​ബാ​സ്റ്റ്യ​ന്‍ അ​റി​യി​ച്ചു. ആ​റു ഇ​ര​ക​ള്‍ ന​ല്‍​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ൻ​ജ​ങ്ഷ​ന്‍ ഓ​ര്‍​ഡ​ര്‍ പ്ര​കാ​രം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​റ്റ് ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ള്‍​ക്കും ഈ ​ഉ​ത്ത​ര​വി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഭൂ​സ​മ​ര സ​മി​തി നേ​തൃ​ത്തം ന​ല്‍​കു​മെ​ന്നും ഇ​വ​ര്‍ അ​റി​യി​ച്ചു. യു​വ​ജ​ന വി​ഭാ​ഗം സെ​ക്ര​ട്ട​റി പി.​കെ. സ​ലീം, വി.​ബി. ബൈ​ജു എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.