പ്ര​ശ​സ്ത​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​നേ​കു​ന്ന ചി​ത്ര​കാ​ര​ൻ
Sunday, September 26, 2021 1:18 AM IST
മ​ന്പാ​ട്: മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​രി​ന്താ​ർ തു​ന്പ​ത്ത് ഫി​റോ​സ് ഖാ​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ൽ ന​മ്മ​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ച​രി​ത്ര​പു​രു​ഷ​ൻ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പേ​രു​ടെ പെ​യി​ന്‍റിം​ഗു​ക​ളാ​ണ്. മ​ദ​ർ തെ​രേ​സ, മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ലി​ങ്ക​ണ്‍. ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മാ​റ​ഡോ​ണ, ഉ​രു​ക്ക് വ​നി​ത​യും മു​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഇ​ന്ദി​രാ​ഗാ​ന്ധി, കേ​ര​ള​ത്തി​ന്‍റെ പ്ര​ഥ​മ മു​ഖ്യ​മ​ന്ത്രി ഇ​എം​എ​സ്, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ മ​മ്മു​ട്ടി, മോ​ഹ​ൻ​ലാ​ൽ, ര​ജ​നി​കാ​ന്ത്, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ശോ​ഭ​ന, ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ പ്രി​യ​താ​രം ല​യ​ണ​ൽ മെ​സി, പി​ന്ന​ണി ഗാ​യ​ക​രാ​യ യേ​ശു​ദാ​സ്, ചി​ത്ര, സം​ഗീ​ത​സം​വി​ധാ​യ​ക​രാ​യ ഇ​ള​യ​രാ​ജ, എ.​ആ​ർ.​റ​ഹ്‌​മാ​ൻ തു​ട​ങ്ങി നൂ​റി​ലേ​റെ പ്ര​മു​ഖ​രു​ടെ ജീ​വ​ൻ തു​ടി​ക്കു​ന്ന പെ​യി​ന്‍റിം​ഗു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.
31 വ​ർ​ഷ​മാ​യി ഫി​റോ​സ് ഖാ​ൻ ചി​ത്ര​ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ഓ​യി​ൽ പെ​യി​ന്‍റിം​ഗ്, അ​ക്രി​ലി​ക്, പെ​ൻ​സി​ൽ, വാ​ട്ട​ർ ക​ള​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള പെ​യി​ന്‍റിം​ഗാ​ണ് ഫി​റോ​സി​ന്‍റെ പ്ര​ധാ​ന ഇ​ന​ങ്ങ​ൾ. 15-ാം വ​യ​സി​ൽ വ​ർ​ണം ചാ​ലി​ച്ചു തു​ട​ങ്ങി​യ ഫി​റോ​സ് ഖാ​ൻ 46-ാം വ​യ​സി​ലും കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​ത് മ​ഹാ​ൻ​മാ​രു​ടെ​യും പ്ര​കൃ​തി​യു​ടെ​യും ത​നി​മ നി​ല​നി​റു​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കാ​ണ്. മോ​ഹ​ൻ​ലാ​ൽ, മ​മ്മു​ട്ടി, ഇ​ന്ദി​രാ​ഗാ​ന്ധി എ​ന്നി​വ​രു​ടെ പെ​യി​ന്‍റി​ങ് ഒ​റ്റ ദി​വ​സം കൊ​ണ്ടാ​ണ് തീ​ർ​ത്ത​ത്.
പ​ര​സ്യ​ചി​ത്ര​ങ്ങ​ളു​ടെ ര​ച​ന​യാ​ണ് ജീ​വി​ത​മാ​ർ​ഗം. സൈ​ന​ബ​യാ​ണ് മാ​താ​വ്. ഭാ​ര്യ: ഷ​ഹി​ദ സ്വ​കാ​ര്യ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ൾ: ലി​ഫാ ഖാ​ൻ, നി​മാ ഖാ​ൻ, ഹാ​മി​സ് ഖാ​ൻ.