റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ലേ​ബ​ർ ക​മ്മീ​ഷ​ണ​ര്‍​ക്കു നി​ര്‍​ദേ​ശം
Tuesday, September 28, 2021 12:18 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ട് ജം​ഗ്ഷ​നി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്നു വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് തൊ​ഴി​ൽ വ​കു​പ്പ്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ലേ​ബ​ർ ക​മ്മീ​ഷ​ണ​റോ​ട് തൊ​ഴി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശി​ച്ചു.
കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചി​രു​ന്നോ എ​ന്ന് പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
അ​തേ​സ​മ​യം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​യ അ​ശ്ര​ദ്ധ​യാ​ണ് കെ​ട്ടി​ട അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​ത്തി​ൽ 304 എ, 308 ​വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.​കെ​ട്ടി​ട ഉ​ട​മ​യേ​യും നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​രെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. നി​ല​വി​ൽ അ​ഞ്ചു​പേ​രെ പ്ര​തി ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​മാ​യ മേ​ലേ​പ്പാ​ള​യം തൈ​ക്ക​സ്ട്രീ​റ്റി​ല്‍ സ​ലീം ഖാ​ന്‍(26) പു​തു​ക്കോ​ട്ടെ സ്വ​ദേ​ശി ജി. കാ​ർ​ത്തി​ക് (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.