കേ​ര​ള കോ​ൺ​ഗ്ര​സ് -ജോ​സ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്നു
Sunday, October 17, 2021 12:25 AM IST
കൂ​ട​ര​ഞ്ഞി: കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി കാ​ര​ക്കാ​ട്ട് സ്ഥാ​നം രാ​ജി​വ​ച്ചു എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്നു. മു​പ്പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റായി തു​ട​രു​ന്ന ബേ​ബി കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും ഇ​ട​ക്കാ​ല​ത്ത് പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഘ​ട​ക​ക​ക്ഷി​ക​ളെ അ​വ​ഗ​ണി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​റ്റു ക​ക്ഷി​ക​ൾ​ക്ക് ന​ൽ​കു​ന്ന സീ​റ്റു​ക​ളി​ൽ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​റു​ത്തി ഘ​ട​ക​ക​ക്ഷി സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ക്കു​ന്ന യു​ഡി​എ​ഫ് നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ർ​ത്തി​ച്ചു​വ​രു​ന്ന ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കും ക​ർ​ഷ​ക വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കും എ​തി​രെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ളും ചെ​റു​ത്തു നി​ൽ​പ്പും സാ​ധ്യ​മാ​ക്കു​വാ​ൻ ഇ​ട​തുപ​ക്ഷ​ത്തി​ന് മാ​ത്ര​മേ ക​ഴി​യൂ എ​ന്ന് ബോ​ധ്യ​വും ഉ​ള്ള​തി​നാ​ലാ​ണ് താ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളും പ്രാ​ഥ​മി​ക അം​ഗ​ത്വ​വും രാ​ജി വ​ച്ചു എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ കൂ​ടു​ത​ൽ പേ​ർ എ​ൽ​ജെ​ഡി​യി​ലേ​ക്ക് വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.