ചെ​റു​കാ​ട് അ​വാ​ർ​ഡ് ഷീ​ലാ ടോ​മി​ക്ക്
Sunday, October 17, 2021 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഈ ​വ​ർ​ഷ​ത്തെ ചെ​റു​കാ​ട് അ​വാ​ർ​ഡി​ന് ഷീ​ലാ​ടോ​മി​യു​ടെ ‘വ​ല്ലി’ എ​ന്ന നോ​വ​ൽ അ​ർ​ഹ​മാ​യി. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ചെ​റു​കാ​ടി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ചെ​റു​കാ​ട് സ്മാ​ര​ക ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തു​ന്ന അ​വാ​ർ​ഡ് ക​ഴി​ഞ്ഞ 42 വ​ർ​ഷ​മാ​യി മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ വി​വി​ധ ശാ​ഖ​ക​ളി​ലെ ശ്ര​ദ്ധേ​യ​മാ​യ കൃ​തി​ക്കാ​ണ് ന​ൽ​കി വ​രു​ന്ന​ത്. അ​ശോ​ക​ൻ ച​രു​വി​ൽ, ഖ​ദീ​ജ മും​താ​സ്, അ​ഷ്ട​മൂ​ർ​ത്തി എ​ന്നി​വ​ര​ട​ങ്ങി​യ നി​ർ​ണ​യ സ​മി​തി​യാ​ണ് അ​വ​ാർ​ഡി​നു വ​ല്ലി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ലാ​ണ് ഷീ​ലാ ടോ​മി​യു​ടെ സ്വ​ദേ​ശം. പി​താ​വ്: എം.​എ. ജോ​സ​ഫ്. മാ​താ​വ്: പി.​ജെ ഏ​ലി​ക്കു​ട്ടി. ഖ​ത്ത​റി​ലെ പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ ഭ​ര​ണ നി​ർ​വ​ഹ​ണ വി​ഭാ​ഗ​ത്തി​ലാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. 50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങി​യ അ​വാ​ർ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്കാ​ണ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​ത്.
29ന് ​നാ​ലി​നു പെ​രി​ന്ത​ൽ​മ​ണ്ണ അ​ല​ങ്കാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ചെ​റു​കാ​ട് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.