കെ​.സി.വേ​ണു​ഗോ​പാ​ൽ കോ​ണ്‍​ഗ്ര​സി​ലെ ബി​ജെ​പി ഏ​ജ​ന്‍റ്: പി.​വി.അ​ൻ​വ​ർ എം​എ​ൽ​എ
Sunday, October 17, 2021 12:26 AM IST
നി​ല​ന്പൂ​ർ: രാ​ഷ്ട്രീ​യ നി​ല​പാ​ട് ഇ​ല്ലാ​ത്ത പ്ര​സ്ഥാ​ന​മാ​യി കോ​ണ്‍​ഗ്ര​സ് മാ​റി​യെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ബി​ജെ​പി ഏ​ജ​ന്‍റാ​ണെ​ന്നും പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ കു​റ്റ​പ്പെ​ടു​ത്തി. ആ​ഫ്രി​ക്ക​യി​ലെ സി​യാ​റ ല​യോ​ണി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ പി.​വി. അ​ൻ​വ​ർ എ​ട​വ​ണ്ണ​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.
വ​ർ​ഗീ​യ​ത രാ​ജ്യ​ത്ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്പോ​ഴും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന മൂ​ലം രാ​ജ്യം പ്ര​തി​സ​ന്ധി നേ​രി​ടു​ന്പോ​ഴും കോ​ണ്‍​ഗ്ര​സ് കാ​ഴ​ച​ക്കാ​രു​ടെ റോ​ളി​ലാ​ണ്. ഇ​തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണ് വ്യ​ക്തി​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും ത​ന്നെ അ​ക്ര​മി​ക്കു​ന്ന​ത്. വ​ർ​ഗീ​യ​ത​യു​മാ​യി സ​മ​ര​സ​പ്പെ​ട്ട നി​ല​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ്. ഇ​തി​നു കാ​ര​ണം നി​ല​വി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രി​ൽ 70 ശ​ത​മാ​ന​വും പാ​ർ​ട്ടി നേ​താ​ക്ക​ളി​ൽ 80 ശ​ത​മാ​ന​വും പ​ഴ​യ കോ​ണ്‍​ഗ്ര​സു​കാ​രാ​ണ് എ​ന്ന​താ​ണ്.
ബി​ജെ​പി യി​ൽ ചേ​രു​മെ​ന്നു ഇ​ട​ക്കി​ടെ നേ​തൃ​ത്വ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​രു​ടെ കൈ​ക​ളി​ലാ​ണ് ഇ​പ്പോ​ൾ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​മെ​ന്ന​തും ആ ​പാ​ർ​ട്ടി​യു​ടെ ഭാ​വി​യെ ആ​ശ​ങ്ക​പ്പെ​ടു​ന്ന​താ​ണ്. താ​ൻ ഇ​ട​തു​മു​ന്ന​ണി​യി​ലെ സ്വ​ത​ന്ത്ര എം​എ​ൽ​എ​യാ​ണ്. സി​പി​എം നേ​തൃ​ത്വ​മാ​ണ് ത​ന്നെ ഈ ​ഉ​ത്ത​ര​വാ​ദി​ത്വം ഏ​ൽ​പി​ച്ചി​ട്ടു​ണ്ട​ള്ള​ത്. നി​ല​ന്പൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ അ​ഞ്ച​ര വ​ർ​ഷ​മാ​യി ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ചെ​യ്ത് കൊ​ടു​ക്കാ​വു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്ത് കൊ​ടു​ത്തി​ട്ടു​ണ്ട്. അ​വ​ർ​ക്ക് എ​ന്നെ അ​റി​യാം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് വീ​ണ്ടും ഉ​പ​ജീ​വ​ന​ത്തി​നാ​യി ആ​ഫ്രി​ക്ക​യി​ലെ സി​യാ​റ ല​യോ​ണി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു.
അ​തു അം​ഗീ​ക​രി​ച്ചു കൊ​ണ്ടും യു​ഡി​എ​ഫി​ന്‍റെ പ്ര​ച​ര​ണ​ങ്ങ​ളെ ത​ള്ളി​യു​മാ​ണ് ത​ന്നെ വീ​ണ്ടും ജ​ന​ങ്ങ​ൾ വി​ജ​യി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. താ​ൻ നി​യ​മ​സ​ഭ​യി​ൽ എ​ത്താ​തി​രി​ക്കാ​ൻ 18 അ​ട​വു​ക​ളും പ​യ​റ്റി​യ​വ​ർ നി​യ​മ​സ​ഭ​യി​ൽ ത​ന്നെ കാ​ണാ​ത്ത​തി​ൽ വി​ഷ​മി​ക്കു​ന്ന​ത് കാ​ണു​ന്പോ​ൾ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.
മ​ന്ത്രി സ്ഥാ​നം കി​ട്ടാ​ത്ത​തു കൊ​ണ്ടാ​ണ് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ആ​ഫ്രി​ക്ക​യി​ലേ​ക്ക് പോ​യ​തെ​ന്നും മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ചാ​ലെ മ​ട​ങ്ങി​യെ​ത്തു എ​ന്നു​മു​ള്ള ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി​യു​ടെ പ്ര​സ്താ​വ​ന ത​രം താ​ഴ്ന്ന​താ​ണെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞു. കു​ട്ടി കു​ര​ങ്ങ​ന് എ​ത്തി​പ്പെ​ടാ​നാ​കാ​ത്ത ക​സേ​ര കി​ട്ടി​യ​പ്പോ​ഴാ​ണ് ഇ​ത്ത​രം ത​രം താ​ഴ്ന്ന പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​ൻ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.