പ​ണി​യ​രുകു​ന്നി​ന്‍റെ പു​രോ​ഗ​തി​ക്ക്‌ ന​ട​പ്പാ​ക്കു​ന്ന​ത് 50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തികൾ
Sunday, October 24, 2021 11:55 PM IST
മു​ക്കം: പ​ണി​യ​രുകു​ന്നി​ന്‍റെ പു​രോ​ഗ​തി​ക്ക്‌ പ്രോ​ഗ്ര​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് 50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ഏ​ക പ​ട്ടി​ക​വ​ർ​ഗ സ​ങ്കേ​ത​മാ​ണ് വേ​ന​പ്പാ​റ ചാ​യ്പ്പി​ലെ പ​ണി​യ​രു​കു​ന്നു കോ​ള​നി. 50 ല​ക്ഷം രൂ​പ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ വ​ക​യി​രു​ത്തി​യു​ള്ള ആ ​പ​ദ്ധ​തി മു​ക്കം ന​ഗ​ര​സ​ഭ ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കു​ക​യാ​ണ്. പ്രോ​ഗ്ര​സ് പ​ണി​യ​രു​കു​ന്ന് എ​ന്നാ​ണ് പ​ദ്ധ​തി​ക്ക് ന​ൽ​കി​യ പേ​ര്. പ​ദ്ധ​തി​യു​ടെ രൂ​പീ​ക​ര​ണ​ത്തി​നാ​യി ഊ​രു​മൂ​പ്പ​ൻ ഗോ​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ത്യേ​ക ഊ​രു​കൂ​ട്ടം യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ചാ​ന്ദി​നി, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഗ​ഫൂ​ർ, ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ബി​ജു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.