കാ​രു​ണ്യ​തീ​രം സ്‌​ക്രീ​ന്‍ പ്രി​ന്‍റിം​ഗ് യൂ​ണി​റ്റ് ആ​രം​ഭി​ച്ചു
Sunday, October 24, 2021 11:55 PM IST
താ​മ​ര​ശേ​രി: തി​യ്യ​ക്ക​ണ്ടി അ​ബ്ദു​ള്ള, മ​റി​യം എ​ന്നി​വ​രു​ടെ സ്മ​ര​ണ​യി​ല്‍ കു​ടും​ബം കാ​രു​ണ്യ​തീ​രം ക്യാ​മ്പ​സി​ല്‍ നി​ര്‍​മി​ച്ച സ്‌​ക്രീ​ന്‍ പ്രി​ന്‍റിം​ഗ് യൂ​ണി​റ്റ് എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഹ​ക്കീം പൂ​വ​ക്കോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​അ​ര​വി​ന്ദ​ന്‍, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അം​ഗം ബി​ന്ദു സ​ന്തോ​ഷ്, പ്ലാ​നിം​ഗ് ബോ​ര്‍​ഡ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​സീ​സ് അ​വേ​ലം, കാ​രു​ണ്യ​തീ​രം ചെ​യ​ര്‍​മാ​ന്‍ ബാ​ബു കു​ടു​ക്കി​ല്‍, ഹെ​ല്‍​ത്ത്‌​കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്രെ​ട്ട​റി സി.​കെ.​എ ശ​മീ​ര്‍ ബാ​വ, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഐ.​പി. മു​ഹ​മ്മ​ദ് ന​വാ​സ്, സ​ലാം തി​യ്യ​ക്ക​ണ്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​രു​ണ്യ​തീ​രം ക്യാ​മ്പ​സി​ലെ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വൊ​ക്കേ​ഷ​ണ​ല്‍ ട്രെ​യി​നിം​ഗ് യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്.
വൊ​ക്കേ​ഷ​ണ​ല്‍ യൂ​ണി​റ്റി​ന്‍റെ കീ​ഴി​ല്‍ ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ്, ഫി​നോ​യി​ല്‍ നി​ര്‍​മാ​ണം, ക്രാ​ഫ്റ്റ് മേ​ക്കിം​ഗ് തു​ട​ങ്ങി നി​ര​വ​ധി സം​രം​ഭ​ങ്ങ​ള്‍ ക്യാ​മ്പ​സില്‍ നി​ല​വി​ലു​ണ്ട്.