സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്ക​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, October 27, 2021 12:53 AM IST
തേ​ഞ്ഞി​പ്പ​ലം : ദേ​ശീ​യ​പാ​താ സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു ന​ഷ്ട​പ്പെ​ടു​ന്ന അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന കാ​ര്യം അ​നു​ഭാ​വ പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ ഡോ. ​ആ​ർ.​ബി​ന്ദു, റോ​ഷി അ​ഗ​സ്റ്റി​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി, ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.
വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ. ജ​യ​രാ​ജ്, ര​ജി​സ്ട്രാ​ർ ഡോ. ​ഇ.​കെ. സ​തീ​ഷ് എ​ന്നി​വ​ർ ഓ​ണ്‍​ലൈ​നാ​യി പ​ങ്കു ചേ​ർ​ന്നു.
ക​ട​ലു​ണ്ടി​പ്പു​ഴ​യി​ലെ പാ​റ​ക്ക​ട​വി​ൽ നി​ന്നു കാ​ന്പ​സി​ലേ​ക്കു വെ​ള്ള​മെ​ത്തി​ക്കു​ന്ന പൈ​പ്പ് ലൈ​ൻ ത​ല​പ്പാ​റ മു​ത​ൽ കാ​ന്പ​സ് വ​രെ​യു​ള്ള​തു മാ​റ്റേ​ണ്ട​തു​ണ്ട്. ചേ​ളാ​രി​യി​ലെ ബൂ​സ്റ്റ​ർ പ​ന്പ് ഹൗ​സും പൊ​ളി​ച്ചു​നീ​ക്ക​ണം.
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കു​ടി​വെ​ള്ളം മു​ട്ടു​ന്ന​തൊ​ഴി​വാ​ക്കാ​ൻ ബ​ദ​ൽ മാ​ർ​ഗ​മ​ട​ങ്ങു​ന്ന പ​ദ്ധ​തി അ​റി​യി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നും പ​ന്പ് ഹൗ​സും മാ​ത്രം സ​ജ്ജ​മാ​ക്കാ​ൻ 20 കോ​ടി രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.
ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ, ലോ​ക്ക​ൽ ഏ​രി​യ നെ​റ്റ് വ​ർ​ക്ക് കേ​ബി​ളു​ക​ൾ, വൈ​ദ്യു​തി ലൈ​നു​ക​ൾ എ​ന്നി​വ​യെ​ല്ലാം ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. സ​ർ​ക്കാ​ർ ആ​വ​ശ്യ​ത്തി​ന് സ​ർ​ക്കാ​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ നി​ന്നു സ​ർ​വ​ക​ലാ​ശാ​ല​യെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.
വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്ന​തി​നാ​ൽ അ​വ​ശ്യ സേ​വ​ന​മേ​ഖ​ല പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല ക​ത്തു ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. പു​തി​യ പാ​ത വ​രു​ന്പോ​ൾ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്താ​യി നി​ൽ​ക്കു​ന്ന ഓ​ഫീ​സു​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് മേ​ൽ​പ്പാ​ല​ങ്ങ​ൾ പ​ണി​യ​ണ​മെ​ന്നും കാ​ന്പ​സ് ഭൂ​മി​ക്ക് ചു​റ്റു​മ​തി​ൽ വേ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.