റി​നി​യു​ടെ ദു​രൂ​ഹ മ​ര​ണം: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​ക്ഷൻ ക​മ്മി​റ്റി
Sunday, November 28, 2021 12:29 AM IST
മാ​ന​ന്ത​വാ​ടി: റി​നി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​നു പി​ന്നി​ലെ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​യെ​ന്ന് ക​രു​തു​ന്ന വ്യ​ക്തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണം. ക​ല്ലോ​ടി പ​ള്ളി​ക്ക​ൽ റി​നി​യും ഗ​ർ​ഭ​സ്ഥ ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണം.
റി​നി​യു​ടെ കു​ടും​ബ​ത്തെ എ​ല്ലാ കാ​ര്യ​ത്തി​ലും നോ​ക്കി ന​ട​ത്തു​ന്നു എ​ന്ന് പ​റ​യു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ ഒ​ളി​വി​ലാ​ണ്. വി​വാ​ഹ മോ​ച​ന കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ റി​നി ഗ​ർ​ഭി​ണി​യാ​യ​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​താ​ണ്.
ഓ​ട്ടോ ഡ്രൈ​വ​ർ ശീ​ത​ള പാ​നീ​യം കൊ​ടു​ത്തു എ​ന്ന് മാ​താ​പി​താ​ക്ക​ൾ ത​ന്നെ പ​റ​യു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് റി​നി​ക്ക് ഛർ​ദി​യും മ​റ്റ് വി​ഷ​മ​ത​ക​ളും ഉ​ണ്ടാ​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്.
കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ബി​ജു മാ​വ​റ, വാ​ർ​ഡ് അം​ഗം ഉ​ഷ വി​ജ​യ​ൻ, സാ​ബു ച​ക്കാ​ല​കു​ടി​യി​ൽ, കെ.​എ. ആ​ന്‍റ​ണി, മ​ത്ത​ച്ച​ൻ കു​ന്ന​ത്ത്, എം.​കെ. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.