ആ​ഗോ​ള വെ​ബ്കു​ക്കി വി​പ​ണി​യി​ല്‍ സൈ​ബ​ര്‍​പാ​ര്‍​ക്കി​ലെ സ്റ്റാ​ര്‍​ട്ട​പ്പ് ഒ​ന്നാ​മ​ത്
Tuesday, November 30, 2021 12:31 AM IST
കോ​ഴി​ക്കോ​ട്: ആ​ഗോ​ള ഐ​ടി ഭൂ​പ​ട​ത്തി​ല്‍ കോ​ഴി​ക്കോ​ടി​നു പു​തി​യ നേ​ട്ടം. ഗ​വ. സൈ​ബ​ര്‍ പാ​ര്‍​ക്കി​ലെ മോ​സി​ല​ര്‍ ടെ​ക്നോ​ള​ജീ​സ് വി​ക​സി​പ്പി​ച്ച "കു​ക്കി​യെ​സ്' എ​ന്ന അ​പ്ലി​ക്കേ​ഷ​ന്‍ ആ​ഗോ​ള കു​ക്കി കം​പ്ല​യ​ന്‍​സ് ടെ​ക്നോ​ള​ജി വി​പ​ണി​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി. 23 ശ​ത​മാ​ന​മാ​ണ് കു​ക്കി​യെ​സി​ന്‍റെ വി​പ​ണി വി​ഹി​ത​മെ​ന്ന് വെ​ബ് ടെ​ക്ക്നോ​ള​ജി അ​ന​ലി​റ്റി​ക്സ് ക​മ്പ​നി​യാ​യ വാ​പ്പ​ലൈ​സ​ര്‍ റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കി. ഈ ​രം​ഗ​ത്തെ അ​തി​കാ​യ​രാ​യ യു​എ​സ് ക​മ്പ​നി വ​ണ്‍ ട്ര​സ്റ്റി​നെ ക​ട​ത്തി​വെ​ട്ടി​യാ​ണ് മോ​സി​ല​റി​ന്‍റെ നേ​ട്ടം. വ​ണ്‍ ട്ര​സ്റ്റി​ന്‍റെ വി​പ​ണി വി​ഹി​തം 19.4 ശ​ത​മാ​ന​മാ​ണ്.
ടൊ​യോ​ട്ട, റെ​നോ, റോ​യ്റ്റേ​ഴ്സ്, കെ​എ​ഫ്സി, ഡൊ​മി​നോ​സ് തു​ട​ങ്ങി ബ​ഹു​രാ​ഷ്ട്ര ഭീ​മ​ന്‍ ക​മ്പ​നി​ക​ള്‍ തൊ​ട്ട് ചെ​റി​യ സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍ വ​രെ മോ​സി​ല​ര്‍ വി​ക​സി​പ്പി​ച്ച കു​ക്കി​യെ​സ്, വെ​ബ്ടോ​ഫി എ​ന്നീ അ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ലോ​ക​ത്തൊ​ട്ടാ​കെ 13 ല​ക്ഷ​ത്തോ​ളം വെ​ബ്സൈ​റ്റു​ക​ളി​ല്‍ ഇ​വ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് മോ​സി​ലോ​ര്‍ സി​ഇ​ഒ ടി.​കെ. അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.
പ്രൈ​വ​സി നി​യ​മ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് യു​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ പു​തി​യ ജ​ന​റ​ല്‍ ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ന്‍ റ​ഗു​ലേ​ഷ​ന്‍ (ഡി​ജി​പി​ആ​ര്‍‌) എ​ന്ന നി​യ​മം കൊ​ണ്ടു​വ​ന്ന 2018ലാ​ണ് ഡേ​റ്റ പ്ര​വ​സി മാ​നേ​ജ്മെ​ന്‍റ് സം​ര​ഭ​മാ​യി മോ​സി​ലോ​റി​ന് തു​ട​ക്ക​മി​ട്ട​ത്.
ഇ​ന്ത്യ​യി​ല്‍ വി​വ​ര സു​ര​ക്ഷാ നി​യ​മം വ​രു​ന്ന​തും ഓ​സ്ട്രേ​ലി​യ, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ സ​മാ​ന നി​യ​മ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തും കു​ക്കി​യെ​സി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് ആ​ക്കം​കൂ​ട്ടു​മെ​ന്നും അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.