കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി
Tuesday, November 30, 2021 11:19 PM IST
കോ​ഴി​ക്കോ​ട് : ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ന്ന​മം​ഗ​ലം മു​റി​യ​നാ​ല്‍ കു​രു​വാ​ര​പ്പ​റ്റ റു​ഖി​യ (53) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പൂ​നൂ​ര്‍​പു​ഴ​യി​ല്‍ പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ 18 ന് ​രാ​ത്രി​യി​ലാ​ണ് റു​ഖി​യ​യെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ല്‍ കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് . ഐ​ആ​ര്‍​ഡ​ബ്ല്യു വി​ഭാ​ഗ​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും. കു​ന്ന​മം​ഗ​ലം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.