യു​വ​തി ഹാ​ജ​രാ​യി; വീ​ണ്ടും കേ​സ്
Friday, December 3, 2021 12:41 AM IST
കോ​ഴി​ക്കോ​ട് : മ​ക​ളെ കാ​ണാ​നി​ല്ലെന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്ക​വെ യു​വ​തി പോ​ലീ​സി​നു മു​ന്പി​ൽ ഹാ​ജ​രാ​യി. ക​രു​വി​ശേ​രി സ്വ​ദേ​ശി​യും 13 ഉം ​എ​ട്ടും വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ 35 കാ​രി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​നു യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​മ്മ ഫ​റോ​ക്ക് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.
മി​സിം​ഗ് കേ​സ് ര​ജ​സി​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണ​ത്തി​നി​ടെ യു​വ​തി ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന മ​ണ്ണൂ​രി​ലു​ള്ള യു​വാ​വി​നൊ​പ്പ​മാ​ണ് പോ​യ​തെ​ന്ന് പോ​ലീ​സി​ന് ബോ​ധ്യ​മാ​യി. തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ചെ​ന്നൈ​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഫ​റോ​ക്ക് പോ​ലീ​സ് ചെ​ന്നൈ​യി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും യു​വ​തി​യെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല.
പോ​ലീ​സ് തെര​ഞ്ഞെ​ത്തി​യ വി​വ​രം അ​റി​ഞ്ഞ യു​വ​തി ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഫ​റോ​ക്ക് പോ​ലീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം യു​വ​തി കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചു പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ജു​വൈ​ന​ല്‍ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. യു​വാ​വി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.