കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മെ​ന്ന് സൂ​ച​ന; 38 പേ​രി​ൽ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു
Monday, January 17, 2022 12:48 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മെ​ന്ന സൂ​ച​ന ന​ല്‍​കി പ​രി​ശോ​ധ​നാ ഫ​ലം. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റി​ലെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് ഒ​മി​ക്രോ​ണ്‍ സ​മൂ​ഹ​വ്യാ​പ​നം തു​ട​ങ്ങി​യി​ട്ടു​ണ്ടോ​യെ​ന്ന ആ​ശ​ങ്ക​യ്ക്ക് വ​ഴി​വ​യ്ക്കു​ന്ന​ത്.

കോ​വി​ഡ് പോ​സി​റ്റി​വാ​യ 51 പേ​രി​ല്‍ ന​ട​ത്തി​യ എ​സ്ജി​ടി​എ​ഫ് പ​രി​ശോ​ധ​ന​യി​ല്‍ 38 പേ​രി​ലും ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ആ​രും വി​ദേ​ശ യാ​ത്ര ന​ട​ത്തു​ക​യോ, വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ക​യോ ചെ​യ്ത​വ​ര​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​മി​ക്രോ​ണ്‍ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടാ​വാം എ​ന്ന സൂ​ച​ന​യി​ലേ​ക്ക് ആ​രോ​ഗ്യ വി​ദ​ഗ്ധ​രും വി​ര​ല്‍​ചൂ​ണ്ടു​ന്ന​ത്.

കോ​വി​ഡ് പോ​സി​റ്റീ​വാ​യി എ​ത്തു​ന്ന​വ​രി​ല്‍ പ്ര​ത്യേ​ക സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റ് ന​ട​ത്തി​യാ​ല്‍ മാ​ത്ര​മെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​വ​രെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു. രോ​ഗം അ​തി​വേ​ഗം പ​ട​രു​ന്ന​ത് ത​ട​യാ​ന്‍ ഇ​തും നി​ര്‍​ണാ​യ​ക​മാ​കും.