ഇ​രു​മ്പ് സാ​മ​ഗ്രി​ക​ൾ മോ​ഷ​ണം ന​ട​ത്തി വി​ൽ​ക്കു​ന്ന​യാ​ള്‍ പി​ടി​യി​ൽ
Wednesday, January 19, 2022 12:32 AM IST
മു​ക്കം: വ​ർ​ക് ഷോ​പ്പു​ക​ളും ഇ​ൻ​ഡ​സ്ട്രി​യ​ലു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു ഇ​രു​മ്പ് സാ​മ​ഗ്രി​ക​ൾ മോ​ഷ​ണം ന​ട​ത്തി ആ​ക്രി​ക്കട​ക​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ളെ മു​ക്കം പോ​ലീ​സ് പി​ടി​കൂ​ടി.
മു​ക്കം വെ​ന്‍റ് പൈ​പ്പ് പാ​ല​ത്തി​നു സ​മീ​പം പു​തി​യോ​ട്ടി​ൽ കോ​ള​നി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ റെ​നീ​ഫ് എ​ന്ന ആ​രി​ഫാ​ക്സ്(27) ആ​ണ് മു​ക്കം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ല​പ്പോ​ഴാ​യി പ്ര​തി കു​മാ​ര​നെ​ല്ലൂ​ർ മു​ക്കം റോ​ഡി​ലു​ള്ള ഇ​ൻ​ഡ​സ്ട്രി​യ​ലി​ൽ ക​യ​റി ഇ​രു​മ്പ് സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ഈ ​ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടാം തീ​യ​തി വീ​ണ്ടും ഇ​തേ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ത​ന്നെ പു​ല​ർ​ച്ചെ പ്ര​തി ഇ​രു​മ്പ് പൈ​പ്പു​ക​ൾ മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞു.

തു​ട​ർ​ന്ന് മു​ക്കം പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും ര​ണ്ടു ദി​വ​സ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യു​മാ​യി​രു​ന്നു. ​പ്ര​തി​യു​മാ​യി മു​ക്കം അ​രീ​ക്കോ​ട് റോ​ഡി​ൽ പെ​ട്രോ​ൾ പ​മ്പി​ന് എ​തി​ർ​വ​ശ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ആ​ക്രി​ക​ട​യി​ൽ പോ​ലീ​സ് തെളിവെടുപ്പ് ന​ട​ത്തി.