ആ​ന​ക്കാം​പൊ​യി​ൽ സ്കൂ​ളി​ൽ ചി​ത്ര​ര​ച​നാ ക്യാ​മ്പ്
Sunday, January 23, 2022 12:10 AM IST
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ സെന്‍റ് ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ "കൂ​ട്ടു​കൂ​ടാം കൂ​ടെ വ​ര​യ്ക്കാം' എ​ന്ന പേ​രി​ൽ ചി​ത്ര​ര​ച​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ക്ഷ​ര​ങ്ങ​ളെ​യും അ​ക്ക​ങ്ങ​ളെ​യും ചി​ത്ര​ങ്ങ​ളാ​ക്കി മാ​റ്റാ​നു​ള്ള പ​രി​ശീ​ല​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ചു. ര​ണ്ടാ​ഴ്ച ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തോ​ടൊ​പ്പം വീ​ട്ടി​ലി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യോ​ജ​ന​ക​ര​മാം വി​ധ​മാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ചി​ത്ര​കാ​ര​നും സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ സി.​ജെ. വ​ർ​ഗീ​സ് പ​രി​ശീ​ല​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​ത്ര​കാ​ര​ന്മാ​രാ​യ ഷാ​ന​വാ​സ് തി​രു​വ​മ്പാ​ടി, ശ്രീ​രാ​ജ് ആ​ന​ക്കാം​പൊ​യി​ൽ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു കു​ന്ന​ത്തു പൊ​തി​യി​ൽ അ​ധ്യാ​പ​ക​രാ​യ എ​ൻ.​ജെ. ദീ​പ, ആ​ലി​സ് വി. ​തോ​മ​സ്, എം. ​ഷീ​ജ, ജു​മാ​ന ഹ​സീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.