ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ള "ത​ത്വ 21' വെ​ബ്സൈ​റ്റ് പ്ര​കാ​ശ​നം ചെ​യ്തു
Monday, January 24, 2022 12:32 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യു​ടെ ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ള​യാ​യ "ത​ത്വ'​യു​ടെ വെ​ബ്സൈ​റ്റ് പ്ര​കാ​ശ​നം ചെ​യ്തു. വ​ജ്ര​ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ എ​ൻ​ഐ​ടി കാ​മ്പ​സി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ഡോ. ​പ്ര​സാ​ദ് കൃ​ഷ്ണ വെ​ബ്സൈ​റ്റ് ലോ​ഞ്ച് നി​ര്‍​വ​ഹി​ച്ചു.
മെ​റ്റാ​വേ​ഴ്സ് എ​ന്ന ആ​ശ​യ​ത്തി​ന്‍റെ വി​പു​ല​മാ​യ സാ​ധ്യ​ത​ക​ൾ ആ​ണ് "ത​ത്വ21' ന്‍റെ പ്ര​മേ​യം. സ്റ്റു​ഡ​ന്‍റ്സ് വെ​ൽ​ഫ​യ​ർ ഡീ​ൻ ഡോ. ​ര​ജ​നീ​കാ​ന്ത്, ഫാ​ക്ക​ൽ​റ്റി ക​ൺ​വീ​ന​ർ ഡോ. ​നി​ഖി​ല്‍ ശ​ശി​ധ​ര​ന്‍, ടെ​ക്നി​ക്ക​ൽ അ​ഫ​യേ​ഴ്സ് സെ​ക്ര​ട്ട​റി അ​ര്‍​ച്ചി​ത് ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

"ത​ത്വ’​യു​ടെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ​യും വി​വി​ധ വ​ർ​ക‌്ഷോ​പ്പു​ക​ളും സാ​ങ്കേ​തി​ത രം​ഗ​ത്തെ പ്ര​ഗ​ൽ​ഭ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. പു​തു​കാ​ല​ത്തെ പു​ത്ത​ൻ വി​ഷ​യ​ങ്ങ​ളാ​യ ഡാ​റ്റാ സ​യ​ൻ​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്, ക്രൈ​പ്റ്റോ​ക​റെ​ൻ​സി തു​ട​ങ്ങി എ​ട്ട് വി​ഷ​യ​ങ്ങ​ളി​ലാ​യാ​ണ് വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ന്ന​ത്.

ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ എ​ല്ലാ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്നു​ണ്ട്.വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ www. tatgva.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാം.