കേ​സ് ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ കൈ​ക്കൂ​ലി: എഎ​സ്ഐ​ക്കും പോ​ലീ​സു​കാ​ര​നും സ​സ്‌​പെ​ന്‍​ഷ​ന്‍
Tuesday, January 25, 2022 11:31 PM IST
കോ​ഴി​ക്കോ​ട്: യൂ​സ്ഡ് കാ​ര്‍ ഷോ​റൂം ഉ​ട​മ​യി​ല്‍ നി​ന്ന് കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ അ​ര​ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഗ്രേ​ഡ് എ​എ​സ്‌​ഐ​ക്കും സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്കും സ​സ്‌​പെ​ന്‍​ഷ​ന്‍.​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സി.​വി കൃ​ജേ​ഷ്, ഗ്രേ​ഡ് എ​എ​സ്‌​ഐ എം.​പി പ്ര​വീ​ണ്‍​കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി ജോ​ര്‍​ജ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ആ​ഡം​ബ​ര കാ​റി​ന്‍റെ ഉ​ട​മ​യ​റി​യാ​തെ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ആ​ളി​ല്‍ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി കേ​സ് ഒ​തു​ക്കി​തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് ന​ട​പ​ടി.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​സി.​റൈ​റ്റ​ര്‍ കൂ​ടി​യാ​യ കൃ​ജേ​ഷാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.​കേ​സ് ഒ​ത്തു​തീ​ര്‍​ത്ത ഫ​യ​ലി​ല്‍ ഒ​പ്പി​ട്ട​തി​നാ​ണ് എ​എ​സ്‌​ഐ​ക്ക് എ​തി​രാ​യ ന​ട​പ​ടി.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡി​വി​ഷ​ന്‍ അ​സി.​ക​മ്മി​ഷ​ണ​ര്‍ കെ.​സു​ദ​ര്‍​ശ​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം.

യൂ​സ്ഡ് കാ​ര്‍ ഷോ​റൂ​മി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി ഏ​ല്‍​പ്പി​ച്ച ആ​ഡം​ബ​ര കാ​ര്‍ ഷോ​റൂം ഉ​ട​മ​ക​ളി​ലൊ​രാ​ള്‍ സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി കൊ​ണ്ടു​പോ​യ​പ്പോ​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു.​ര​ണ്ടു പാ​ര്‍​ട്ണ​ര്‍​മാ​രാ​ണ് ഷോ​റൂ​മി​നു​ള്ള​ത്. ഇ​തി​ല്‍ ഒ​രാ​ളാ​ണ് കാ​ര്‍ കൊ​ണ്ടു​പോ​യ​ത്. അ​പ​ക​ട വി​വ​രം സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കൃ​ജേ​ഷ് ശേ​ഖ​രി​ക്കു​ക​യും കേ​സ് വി​വ​രം അ​പ​ക​ടം വ​രു​ത്തി​യ യൂ​സ്ഡ് കാ​ര്‍ ഷോ​റൂം ഉ​ട​മ​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു.​യ​ഥാ​ര്‍​ഥ കാ​റു​ട​മ അ​റി​യാ​തെ മ​റ്റൊ​രാ​ള്‍ അ​പ​ക​ടം വ​രു​ത്തി​യാ​ല്‍ ആ​ര്‍.​സി ഉ​ട​മ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന് കൃ​ജേ​ഷ് അ​റി​യി​ച്ചു.​ പ്ര​ശ​നം ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ യൂ​സ്ഡ് കാ​ര്‍ ഷോ​റൂം ഉ​ട​മ ത​യാ​റാ​യി. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി​യ​ത്. പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ര​ല​ക്ഷം രൂ​പ കൈ​മാ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഒ​ത്തു​തീ​ര്‍​പ്പ് ഫ​യ​ലി​ല്‍ എ​എ​സ്‌​ഐ ഒ​പ്പി​ട്ടു.

കൈ​ക്കൂ​ലി വാ​ങ്ങി കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ വി​വ​രം പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ സി​റ്റി സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി പ്രാ​ഥ​മി​കാ​നേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യാ​യി സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡി​വി​ഷ​ന്‍ അ​സി.​ക​മ്മി​ഷ​ണ​റെ സി​റ്റി പോ​ലീ​സ് മേ​ധാ​വി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.​കൃ​ജേ​ഷി​ല്‍ നി​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.