സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Saturday, May 14, 2022 10:32 PM IST
കോ​ഴി​ക്കോ​ട്: സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് റെ​യി​ൽ​വേ പാ​ല​ത്തി​ൽ വച്ചായിരുന്നു അ​പ​ക​ട​ം. ക​രു​വ​ൻ​തി​രു​ത്തി സ്വ​ദേ​ശി​നി ന​ഫാ​ത്ത് ഫ​ത്താ​ഹ് (16) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യ സു​ഹൃ​ത്ത് പെ​രി​ങ്ങാ​വ് പ​ട്ടാ​യ​ത്തി​ൽ മു​ഹ​മ്മ​ദ്‌ ഇ​ഷാ​മി​നെ (16) പ​രിക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ന​ഫാ​ത്തും സു​ഹൃ​ത്തും കൂ​ടി സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ കോ​യ​മ്പ​ത്തൂ​ർ - മം​ഗ​ളൂ​രു പാ​സ​ഞ്ച​ർ ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ ത​ട്ടി​യ​തി​നു പി​ന്നാ​ലെ പെ​ൺ​കു​ട്ടി പു​ഴ​യി​ലേ​ക്കും ഇ​ഷാം പാ​ള​ത്തി​ലേ​ക്കും വീഴുകയായിരുന്നു.