ഡി​വൈ​ഡ​റി​ൽ ത​ട്ടി വീ​ണ്ടും അ​പ​ക​ടം
Sunday, June 26, 2022 12:26 AM IST
കൊ​യി​ലാ​ണ്ടി: ഡി​വൈ​ഡ​റി​ൽ ത​ട്ടി വീ​ണ്ടും അ​പ​ക​ടം. വാ​നും മ​റ്റൊ​രു കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൊ​യി​ലാ​ണ്ടി കോ​ട​തി​ക്ക് മു​ൻ​വ​ശ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കേ​ര​ള സം​സ്ഥാ​ന ലോ​ട്ട​റി വ​കു​പ്പി​ന്‍റെ വാ​ൻ ത​ട്ടി കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​ർ മ​റ്റൊ​രു കാ​റി​ന് മു​ക​ളി​ലെ​ക്ക് തെ​റി​ച്ച് വീ​ണ് കാ​ർ ത​ക​ർ​ന്നു.

നി​യ​ന്ത്ര​ണം​വി​ട്ട വാ​ൻ പി​ന്നീ​ട് എ​തി​ർ ഭാ​ഗ​ത്ത് ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വാ​നി​ന്‍റെ ഡ്രൈ​വ​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. വ​ല​തു ഷോ​ൽ​ഡ​റി​ന്‍റെ എ​ല്ല് പൊ​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി അ​പ​ക​ടം ഉ​ണ്ടാ​ക്കി​യി​രു​ന്ന കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ മു​ന്നി​ലു​ള്ള ഡി​വൈ​ഡ​ർ അ​ധി​കൃ​ത​ർ എ​ടു​ത്ത് മാ​റ്റി​യി​രു​ന്നു. ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ​യും പ​ട്ട​ണ​ത്തി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഒ​രു വ​ർ​ഷം മു​ന്നേ പൂ​ഴി​ച്ചാ​ക്കി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി കോ​ൺ​ഗ്രീ​റ്റ് ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ച​ത്.

തു​ട​ർ​ന്ന് നി​ര​വ​ധി പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സ്ഥി​തി ഉ​ണ്ടാ​യ​ത്. ഇ​തി​നെ​തി​രേ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഡി​വൈ​ഡ​ർ മാ​റ്റി​യ​ത്. തു​ട​ർ​ന്നാ​ണ് അ​പ​ക​ടം കോ​ട​തി​ക്ക് മു​ന്നി​ലേ​ക്ക് മാ​റി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ​യും അ​പ​ക​ട കെ​ണി​യാ​യി മാ​റും എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.