മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ വോളിബോൾ അ​ക്കാ​ദ​മി സ​ന്ദ​ര്‍​ശി​ച്ചു
Tuesday, August 9, 2022 12:09 AM IST
ന​ടു​വ​ണ്ണൂ​ര്‍: കാ​വു​ന്ത​റ​യി​ലെ വോ​ളി​ബോ​ള്‍ അ​ക്കാ​ദ​മി കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. കെ​ട്ടി​ട​ത്തി​ല്‍ ഇ​നി ന​ട​ത്താ​നു​ള്ള പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​മാ​യി മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി.
കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ബാ​ക്കി​യു​ള്ള പ്ര​വൃ​ത്തി​ക​ളും ഗേ​റ്റ്, ചു​റ്റു​മ​തി​ല്‍, ഓ​പ്പ​ണ്‍ ഗ്രൗ​ണ്ട് തു​ട​ങ്ങി​യ നി​ർ​മാ​ണ​ങ്ങ​ളും സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടു​കൂ​ടി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
വ​ലി​യ ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍ ന​ട​ത്തു​ന്ന നി​ല​യി​ലേ​ക്ക് അ​ക്കാ​ദ​മി ഉ​യ​ര്‍​ന്ന് വ​ര​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഗേ​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള തു​ക എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്ന് ന​ല്‍​കു​മെ​ന്ന് അ​ഡ്വ. കെ. ​എം സ​ച്ചി​ന്‍ ദേ​വ് അ​റി​യി​ച്ചു. മേ​പ്പി​ള്‍ വു​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ത​റ​യു​ടെ പ്ര​വൃ​ത്തി ന​ട​ത്തു​ക. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍, ട്ര​സ്റ്റ് എ​ന്നി​വ​ര്‍​ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല.