കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള പെ​ർ​മി​റ്റി​ന് ഒ​മ്പ​ത് വ​ര്‍​ഷം, അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ഉ​ത്ത​ര​വ്
Thursday, August 18, 2022 12:06 AM IST
കോ​ഴി​ക്കോ​ട് : ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ ക​സ​ബ വി​ല്ലേ​ജി​ൽ വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കാ​ൻ കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ ഒ​ൻ​പ​ത് വ​ർ​ഷ​മെ​ടു​ത്ത​ത് കാ​ര​ണം മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ത​ള​ർ​ന്ന് രോ​ഗി​യാ​യി മാ​റി​യെ​ന്ന പു​തി​യ​റ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ത​ദ്ദേ​ശ സ്വ​യം​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രാ​യ കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മേ​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ക്കൂ​പെ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റും ബി​ൽ​ഡിം​ഗ് ന​മ്പ​റും അ​നു​വ​ദി​ക്കാ​ൻ അ​പേ​ക്ഷ ല​ഭി​ച്ചാ​ൽ ഒ​രു മാ​സ​ത്തി​ന​കം നി​യ​മാ​നു​സ​ര​ണം ഇ​വ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വി​ൻ മേ​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മൂ​ന്നു മാ​സ​ത്തി​ന​കം അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ക​മ്മി​ഷ​നെ അ​റി​യി​ക്ക​ണം. പു​തി​യ​റ ജ​യി​ൽ റോ​ഡി​ൽ എം.​ഫ​ജാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി തീ​ർ​പ്പാ​ക്കി കൊ​ണ്ടാ​ണ് ഉ​ത്ത​ര​വ്. സം​സ്ഥാ​നം വ്യ​വ​സാ​യ സൗ​ഹ്യ​ദ​മാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​ത്തു​മ്പോ​ൾ സ്വാ​ർ​ത്ഥ ലാ​ഭ​ത്തി​നാ​യി ഒ​രു സം​ഘം ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​ർ ല​ക്ഷ്യ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ക​ണ്ടു വ​രു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.