ആ​റുക​ഴി​ഞ്ഞും ബൂത്തു​ക​ളി​ൽ ക്യൂ
Wednesday, April 24, 2019 12:52 AM IST
വ​ട​ക​ര: പോ​ളിം​ഗി​ന്‍റെ സ​മ​യ​പ​രി​ധി​യാ​യ ആ​റു മ​ണി ക​ഴി​ഞ്ഞി​ട്ടും പ​ല ബു​ത്തു​ക​ളി​ലും നീ​ണ്ട ക്യൂ ​കാ​ണ​പ്പെ​ട്ടു. മ​ണി​ക്കൂ​റു​ക​ൾ കാ​ത്ത് നി​ന്നാ​ണ് വോ​ട്ട് ചെ​യ്യാ​നാ​യ​ത്. ചി​ല​യി​ട​ത്ത് പോ​ളിം​ഗ് ക​ഴി​ഞ്ഞത് രാത്രി ഒന്പതോടെയാണ്.
കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ലെ കോ​ട്ട​പ്പ​ള്ളി എം​എ​ൽ​പി സ്കൂ​ളി​ലെ 117, 119 ബൂ​ത്തു​ക​ളി​ൽ വൈകുന്നേരം ആറായിട്ടും സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നു​റു​ക​ണ​ക്കി​നു വോ​ട്ട​ർ​മാ​ർ ക്യു​വി​ൽ തു​ട​ർ​ന്നു. വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ താ​ഴെ​പ്പ​ള്ളി ഭാ​ഗം ജെ​ബി സ്കൂ​ളി​ലെ 115, 116 ബൂത്തുകളിൽ നൂ​റി​ലേ​റെ പേ​ർ സ​മ​യം ക​ഴി​ഞ്ഞും വോ​ട്ട് ചെ​യ്യാ​ൻ കാ​ത്ത് നി​ന്നു. ടോ​ക്ക​ണു​മാ​യാ​ണ് ഇ​വ​രു​ടെ നി​ൽ​പ്. ടോ​ക്ക​ണ്‍ വി​ത​ര​ണം ചെ​യ്ത ശേ​ഷം ഗെ​യി​റ്റ് അ​ട​ച്ചു. ഈ ​ബൂത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​താ​ണ് വോ​ട്ടിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​കാ​ൻ കാ​ര​ണം. കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചു. പു​റ​ങ്ക​ര ജെ​ബി സ്കൂ​ളി​ലും രാ​ത്രി വൈ​കി​യാ​ണ് പോ​ളിം​ഗ് അ​വ​സാ​നി​ച്ച​ത്.
പേ​രാ​ന്പ്ര : പേ​രാ​ന്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വൈകു ന്നേരം ആറിനു സ്ത്രീ​ക​ളു​ൾ​പ്പെ​ടെ യു​ള്ള​വ​രു​ടെ നീ​ണ്ട നി​ര കാ​ണാ​മാ​യി​രു​ന്നു. ചി​ല പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ തു​ട​ക്ക​ത്തി​ൽ യ​ന്ത്ര ത​ക​രാ​റ് ഉ​ണ്ടാ​യെ​ങ്കി​ലും പെട്ടെന്ന് ത​ന്നെ പ​രി​ഹ​രി​ച്ചു. എന്നാൽ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. കൂ​ത്താ​ളി എ​യു​പി സ്കൂ​ളി​ലെ 45 ാം ന​ന്പ​ർ ബൂ​ത്തി​ൽ അ​ൻ​പ​തോ​ളം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ത​ന്ത്രം പ​ണി​മു​ട​ക്കി. ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ത​ന്ത്ര​ത്ത​ക​രാ​റ് പ​രി​ഹ​രി​ച്ചെ​ങ്കി​ലും വോ​ട്ടിം​ഗ് സാ​വ​ധാ​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് ബൂ​ത്ത് ഏ​ജ​ന്‍റ്മാ​ർ പ​റ​ഞ്ഞു. ഇ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ മൂ​ന്നു മ​ണി​ക്കു​റി​ല​ധി​കം സ​മ​യം ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​ന്ന​താ​യി വോ​ട്ട​ർ​മാ​ർ അ​റി​യി​ച്ചു. വോ​ട്ടിം​ഗ് സ​മ​യം അ​വ​സാ​നി​ച്ച​പ്പോ​ൾ 204 പേ​ർ ക്യൂ ​നി​ൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ടോ​ക്ക​ണ്‍ ന​ൽ​കി. തൊ​ട്ട​ടു​ത്തു ത​ന്നെ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ക​ടി​യ​ങ്ങാ​ട് എ​ൽ​പി സ്കൂ​ളി​ലെ 14 ാം ന​ന്പ​ർ ബൂ​ത്തി​ലും ഇ​തേ അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​വി​ടെ മൂ​ന്ന് ത​വ​ണ യ​ന്ത്രം പ്ര​വ​ർ​ത്ത​നം മു​ട​ക്കി. സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ 5 മ​ണി​ക്കൂ​ർ വ​രെ വ​രി നി​ൽ​ക്കേ​ണ്ടി വ​ന്നു. ചി​ല​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ തി​രി​ച്ചു പോ​യി. സ​മ​യം അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ൾ 300 ഓ​ളം പേ​ർ ക്യൂ​വി​ലു​ണ്ടാ​യി​രു​ന്നു. കൂ​ടു​ത​ൽ പേ​രും സ്ത്രീ​ക​ളാ​ണ്, ഇ​വ​ർ​ക്ക് ടോ​ക്ക​ണ്‍ ന​ൽ​കി പോ​ളിം​ഗ് നീ​ട്ടി. പോ​ളിം​ഗി​നി​ടെ വൈ​കു​ന്നേ​ര​ത്തോ​ടെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ ച​ങ്ങ​രോ​ത്ത് കു​ന്ന​ശ്ശേ​രി ജി​എ​ൽ​പി​യി​ൽ 250 ൽ​പ​രം വോ​ട്ട​ർ​മാ​ർ നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞി​ട്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​നാ​വാ​തെ ക്യൂ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
പാ​ലേ​രി എ​എ​ൽ​പി സ്കൂ​ളി​ൽ 200 ഓ​ളം പേ​രും, ചെ​റി​യ കു​ന്പ​ളം ജി​എ​ൽ​പി​യി​ൽ നൂ​റി​ല​ധി​കം പേ​രും, ആ​വ​ള ജി​എ​ൽ​പി​യി​ൽ 250 ഓ​ളം പേ​രും, പേ​രാ​ന്പ്ര എ. ​യു. പി​യി​ൽ 90 ഓ​ളം പേ​രും, ജി​എ​ൽ​പി​യി​ൽ 52 പേ​രും, നൊ​ച്ചാ​ട് എ​എം​എ​ൽ​പി​യി​ൽ 120 പേ​രും, പേ​രാ​ന്പ്ര സി​കെ​ജി​എം ഗ​വ. കൊ​ള​ജി​ലെ 68 ാം ന​ന്പ​ർ ബൂ​ത്ത് വ​ട​ക്കു​ന്പാ​ട് ജി​എ​ൽ​പി, പേ​രാ​ന്പ്ര വെ​സ്റ്റ് എ​ൽ​പി എ​ന്നി​വി​ട​ങ്ങ​ളി​ൽ 100 ൽ​പ​രം പേ​രും വോ​ട്ട് ചെ​യ്യാ​നാ​യി രാ​ത്രി​യി​ലും കാ​ത്തു നി​ന്നു.
​തി​രു​വ​ന്പാ​ടി: വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ല സ്ഥ​ല​ത്തും ഒ​ന്ന​ര​യും ര​ണ്ടും മ​ണി​ക്കൂ​റു​ക​ൾ ക്യൂ​വി​ൽ നി​ന്നാ​ണ് വോ​ട്ട​ർ​മാ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​തി​രു​വ​ന്പാ​ടി​യി​ൽ വോ​ട്ടെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു . വോ​ട്ടിം​ഗ് മെ​ഷീ​ൻ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞാ​ൽ ശ​ബ്ദം കേ​ൾ​ക്കാ​ത്ത​ത് മൂ​ലം ഒ​രു ബൂ​ത്തി​ൽ അ​ര​മ​ണി​ക്കൂ​റി​ലേ​റെ ത​ട​സം നേ​രി​ട്ടു.​കൂ​ന്പാ​റ​യി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ന് ഉ​ണ്ടാ​യ ത​ക​രാ​ർ മൂ​ലം ത​ട​സ്സം ഉ​ണ്ടാ​യി ഉ​ട​നെ ത​ന്നെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷം വോ​ട്ടിം​ഗ് തു​ട​ർ​ന്നു.
മ​ല​യോ​ര മേ​ഖ​ല​യി​ലെ​ങ്ങും മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ന​ല്ല തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ ആ​യിരുന്നു. കഴിഞ്ഞേ ദി​വ​സം രാ​ത്രി​യി​ൽ കനത്ത മ​ഴ പെ​യ്ത​തി​നാ​ൽ ചൂ​ട് വ​ള​രെ കു​റ​ഞ്ഞ​തും വോ​ട്ട​ർ​മാ​ർ​ക്ക് സൗ​ക​ര്യ​മാ​യി.തി​രു​വ​ന്പാ​ടി ടൗ​ണി​ലെ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ബൂ​ത്തി​ൽ രാ​ത്രി 8. 30-ഓ​ടെ​യാ​ണ് വോ​ട്ടിം​ഗ് അ​വ​സാ​നി​ച്ച​ത്.