14 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Friday, April 26, 2019 12:52 AM IST
താ​മ​ര​ശേ​രി: 14 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. ഇ​ങ്ങാ​പ്പു​ഴ കു​റു​പ്പ​ൻ തൊ​ടു​ക​യി​ൽ മ​ഞ്ചേ​ഷി(41 )നെ​യാ​ണ് താ​മ​ര​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. വേ​ണു​വും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

സ്കൂ​ട്ട​റി​ൽ ക​ട​ത്തിക്കൊണ്ടു വ​രു​ന്ന​ത്തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഈ​ങ്ങാ​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ൽ​പ്പന ന​ട​ത്തു​ന്ന ആ​ളാ​ണ് ഇ​യാ​ളെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) സ​ദാ​ന​ന്ദ​ൻ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ച​ന്ദ്ര​ൻ കു​ഴി​ച്ചാ​ൽ സി​ഇ​ഒ​മാ​രാ​യ വി​വേ​ക്, അ​ശ്വ​ന്ത് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.