അ​റു​പ​തി​ല​ധി​കം മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Wednesday, May 22, 2019 11:45 PM IST
കോ​ഴി​ക്കോ​ട്: അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ച അ​റു​പ​തി​ല​ധി​കം മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.​ സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സി(നോ​ര്‍​ത്ത്) ന്‍റെ പ​രി​ധി​യി​ല്‍ വെ​ള്ള​യി​ല്‍, ചെ​ല​വൂ​ര്‍, മു​ണ്ടി​ക്ക​ല്‍​താ​ഴം, വി​രു​പ്പി​ല്‍, മൂ​ഴി​ക്ക​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.
അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന കാ​ര്‍​ഡു​ട​മ​ക​ള്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ സി​റ്റി റേ​ഷ​നിം​ഗ് (നോ​ര്‍​ത്ത്) ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്കി പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണം. അ​ല്ലാ​ത്ത​പ​ക്ഷം പി​ഴ​യും അ​ന​ര്‍​ഹ​മാ​യി കൈ​പ്പ​റ്റി​യ ധാ​ന്യ​ങ്ങ​ളു​ടെ പൊ​തു​വി​പ​ണി​യി​ലെ വി​ല​യും ഈ​ടാ​ക്കി കാ​ര്‍​ഡ് റ​ദ്ദാ​ക്കും. കള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള റെ​യ്ഡ് വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​ന്ന​താ​ണെ​ന്ന് സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.