സാ​മൂ​ഹ്യ വി​രു​ദ്ധ​ ശ​ല്യം രൂക്ഷമെന്ന് പരാതി
Wednesday, July 17, 2019 1:02 AM IST
പേ​രാ​മ്പ്ര: ന​വീ​ക​രി​ച്ച മു​ളി​യ​ങ്ങ​ല്‍ വാ​ല്യ​ക്കോ​ട് റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​വു​ന്ന​താ​യി പ​രാ​തി.
ക​നാ​ല്‍ റോ​ഡാ​യ​തി​നാ​ല്‍ പ​ല​യി​ട​ങ്ങ​ളും വി​ജ​ന​മാ​ണ്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ മ​ദ്യ​ം, മ​യ​ക്ക്മ​രു​ന്ന് എ​ന്നി​വ​യു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യിട്ടുണ്ട്. വി​ദ്യാ​ര്‍​ഥിക​ളും ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന​താ​യ് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ചെ​റു​കാ​ടു​ക​ളാ​ണ് ഇ​ത്ത​ര​ക്കാ​ര്‍ താ​വ​ള​മാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഏ​റി​യ പ​ങ്കും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​രാ​ണ്.
ചി​ല സ​മ​യ​ങ്ങ​ളി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്ത​താ​യും കാ​ണാം. പ്ര​ദേ​ശ​ത്ത് ഇ​വ​ര്‍ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന മ​ദ്യ കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക്കും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി മാ​ലി​ന്യം കു​മി​ഞ്ഞ് കൂ​ടു​ന്നുമുണ്ട്. പോ​ലീ​സ് , എ​ക്‌​സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​വ​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.