മു​ക്കം ബാ​ങ്കിലെ സ്വീ​പ്പ​ർ നി​യ​മ​നം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ റ​ദ്ദാ​ക്കി
Thursday, July 18, 2019 12:22 AM IST
മു​ക്കം: മു​ക്കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ റ​ദ്ദാ​ക്കി. യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന ത്തി​നെ​തി​രേ ഭ​ര​ണ സ​മി​തി​യി​ലെ നാ​ല് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. നി​യ​മ​നം സം​ബ​ന്ധി​ച്ച് ജൂ​ൺ 24 ന് ​ചേ​ർ​ന്ന ബാ​ങ്ക് ഭ​ര​ണ സ​മി​തി​യു​ടെ തീ​രു​മാ​ന​മാ​ണ് കേ​ര​ള സ​ഹ​ക​ര​ണ നി​യ​മം ച​ട്ടം 176 പ്ര​കാ​രം റ​ദ്ദ് ചെ​യ്ത​ത്.
സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​റു​ടെ 2011 ഫെ​ബ്രു​വ​രി ഏ​ഴി​ലെ സ​ർ​ക്കു​ല​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടും ഭ​ര​ണ​സ​മി​തി​യി​ലെ എ​ല്ലാ അം​ഗ​ങ്ങ ളെ​യും നി​യ​മ​പ്ര​കാ​രം നോ​ട്ടീ​സ് മു​ഖാ​ന്തി​രം അ​റി​യി​ച്ചും മാ​ത്രം ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ജൂ​ൺ 24ന് ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്വീ​പ്പ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ന്റെ റാ​ങ്ക് ലി​സ്റ്റ് അം​ഗീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സി​ലെ നാ​ല് അം​ഗ​ങ്ങ​ൾ മി​നു​ട്സി​ൽ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി യി​രു​ന്നു. നി​യ​മ​നം ച​ട്ട​പ്ര​കാ​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​യോ​ജ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ നി​യ​മ​നം റ​ദ്ദാ​ക്കി​യ​ത്.