പ്രകാശനം ചെയ്തു
Saturday, July 20, 2019 12:22 AM IST
കോ​ഴി​ക്കോ​ട്: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ പി.​കെ. മു​ഹ​മ്മ​ദ് ഹാ​ത്തി​ഫ് എ​ഴു​തി​യ 'സി​ംപിളാ​യി നേ​ടാം സി​വി​ല്‍ സ​ര്‍​വി​സ്' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ്ബ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് റാ​ങ്ക് ജേ​താ​വ് മു​ഹ​മ്മ​ദ് സ​ജാ​ദ് ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി. ഷാ​ഹി​ദ് തി​രു​വ​ള്ളൂ​ര്‍, സി​വി​ല്‍ സ​ര്‍​വീ​സ് റാ​ങ്ക് ജേ​താ​വ് എം.​പി അ​മി​ത് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. സു​പ്ര​ഭാ​തം മാ​നേ​ജി​ങ്ങ് എ​ഡി​റ്റ​ര്‍ ന​വാ​സ് പൂ​നൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​നി​ല്‍ ച​ന്ദ്ര​ന്‍ പു​സ്ത​കം പ​രി​ച​യപ്പെടുത്തി. ഹ​ക്കീം കൂ​ട്ടാ​യി, സു​പ്ര​ഭാ​തം സി​ഇ​ഒ മു​സ്ത​ഫ മു​ണ്ടു​പാ​റ, എ​ക്‌​സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​ര്‍ എ.​സ​ജീ​വ​ന്‍, മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഗോ​ഡ് വി​ന്‍ സാം​രാ​ജ്, പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് പ്രേം​നാ​ഥ്, ഡോ. ​സ​രി​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.