പാ​ല​ത്തി​ൽ നി​ന്നും ചാ​ടി മ​രി​ച്ചു
Sunday, July 21, 2019 10:55 PM IST
കൊ​യി​ലാ​ണ്ടി: കു​നി​യി​ൽ ക​ട​വ് പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്നും ചാ​ടി കാ​ക്കൂ​ർ സ്വ​ദേ​ശി ക​ണാ​റ​മ്പ​ത്ത് സു​രേ​ന്ദ്ര​ൻ (52) മ​രി​ച്ചു. ഞാ​യ​റാ​ഴ്ച പ​ക​ൽ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഫ​യ ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

വി​മു​ക്ത​ഭ​ട​നും കൊ​യി​ലാ​ണ്ടി കെ​എ​സ്എ​ഫ്ഇ താ​ല​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നു​മാ​ണ്. ഇ​ന്ന് ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ നി​ന്നും മ​ക​ന്‍റെ കാ​റി​ൽ വ​ന്ന​താ​യി​രു​ന്നു. കു​നി​യി​ൽ ക​ട​വ് പാ​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ മ​ക​നോ​ട് കാ​റ് നി​ർ​ത്താ​ൻ പ​റ​ഞ്ഞ് കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി പു​ഴ​യി​ൽ ചാ​ടി​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ദാ​മോ​ദ​ര​ൻ നാ​യ​രു​ടെ​യും ദേ​വി അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ബി​ന്ദു. മ​ക​ൻ: മാ​ന​ക്. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​രീ​ഷ്, ഷീ​ന. കൊ​യി​ലാ​ണ്ടി ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. ആ​ന​ന്ദ​ൻ, അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​സ​തീ​ശ​ൻ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ സു​ജാ​ത്, ഫ​യ​ർ​മാ​ൻ​മാ​രാ​യ ഷി​ജി​ത്ത്, നി​ഖി​ൽ, സ​ത്യ​നാ​ഥ്, വി​ജ​യ​ൻ, വി​ജീ​ഷ്, ഫ​യ​ർ​മാ​ൻ ഡ്രൈ​വ​ർ​മാ​രാ​യ പ്ര​ശാ​ന്ത്, രാ​ജീ​വ്, ഹോം ​ഗാ​ർ​ഡ് വി​ജ​യ​ൻ എ​ന്നി​വ​ർ തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്തു.