കൂ​രാ​ച്ചു​ണ്ടി​ൽ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും തീ​ർ​ത്ഥാ​ട​ന പ​ദ​യാ​ത്ര​യും ന​ട​ന്നു
Monday, July 22, 2019 1:06 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ ബ​ത്തേ​രി രൂ​പ​ത കോ​ഴി​ക്കോ​ട് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദൈ​വ​ദാ​സ​ൻ മാ​ർ ഇൗവാ​നി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​റു​പ​ത്തി​യാ​റാ​മ​ത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും തീ​ർ​ത്ഥാ​ട​ന പ​ദ​യാ​ത്ര​യും കൂ​രാ​ച്ചു​ണ്ടി​ൽ ന​ട​ന്നു.
കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ തീ​ർ​ത്ഥാ​ട​ന പ​ദ​യാ​ത്ര​ക്ക് തു​ട​ക്കം കു​റി​ച്ച് ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ, ഫാ. ​ജേ​ക്ക​ബ് ചു​ണ്ട​ക്കാ​ട്ട് കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ സ​ന്ദേ​ശം​ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന പ്രാ​ർ​ത്ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ജോ​ൺ പ​ന​ച്ചി​പ​റ​മ്പി​ൽ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.
ഓ​ഞ്ഞി​ൽ വി​ശു​ദ്ധ യോ​ഹ​ന്നാ​ൻ പ​ള്ളി​യി​ലേ​ക്ക് തീ​ർ​ത്ഥാ​ട​ന പ​ദ​യാ​ത്ര ന​ട​ത്തി. ഷെ​വ​ലി​യാ​ർ ബെ​ന്നി പു​ന്ന​ത്ത​റ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജെ​യിം​സ് മ​ലേ​പ്പ​റ​മ്പി​ൽ, ഫാ. ​ബി​ജു മൂ​ടം​പ​ള്ളി, ഫാ. ​വ​ർ​ഗീ​സ് ചു​ര​ക്കു​ഴി, ഫാ. ​സ​ണ്ണി വെ​ട്ടി​ക്കാ​ട്ട്, സി​സ്റ്റ​ർ അ​നു​ര​ഞ്ജ​ന എ​സ്.​ഐ.​സി. തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.