എ​ലി​പ്പ​നി: ജി​ല്ല​യി​ൽ ഇ​ന്നു ഡോ​ക്സി ദി​നം
Saturday, August 17, 2019 12:43 AM IST
കോ​ഴി​ക്കോ​ട്: എ​ലി​പ്പ​നി​ക്കെ​തി​രേ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉൗര്‍​ജ്ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാഗമായി ഡോ​ക്‌​സി സൈ​ക്ലി​ന്‍ ഗു​ളി​ക​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ന് ജി​ല്ല​യി​ല്‍ ഡോ​ക്‌​സി ദി​ന​മാ​യി ആ​ച​രി​ക്കു​ം. ക​ള​ക്‌ടേഴ്‌​സ് ചേ​മ്പ​റി​ല്‍ രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​മെ​ന്ന് ഉ​ദ്ഘാ​ട​നം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​ജ​യ​ശ്രീ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​നി, ത​ല​വേ​ദ​ന,ക​ണ്ണി​നു ചു​വ​പ്പ്, പേ​ശി​വേ​ദ​ന എ​ന്നി​വ​യാ​ണ് എ​ലി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍. ഡോ​ക്‌​സി സൈ​ക്ലി​ന്‍ ഗു​ളി​ക ക​ഴി​ക്കു​ന്ന​തി​ലൂ​ടെ എ​ലി​പ്പ​നി​യെ പ്ര​തി​രോ​ധി​ക്കാം. മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ർ​ക്കം ഉ​ള്ള​വ​ര്‍ ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ 200 മി​ല്ലി​ഗ്രാം ഗു​ളി​ക ആ​റാ​ഴ്ച വ​രെ ക​ഴി​ക്ക​ണം. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​റ​ങ്ങു​മ്പോ​ള്‍ കെെയുറ, കാ​ലു​റ, മാ​സ്‌​ക് എ​ന്നി​വ ധ​രി​ക്ക​ണം. മ​ഞ്ഞ​പി​ത്തം, ടൈ​ഫോ​യി​ഡ്, വ​യ​റി​ള​ക്കം എ​ന്നീ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ട​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​വ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ എ​ല്ലാ കു​ടി​വെ​ള്ള സ്രോ​ത​സു ക​ളും ആ​യി​രം ലി​റ്റ​റി​ന് അ​ഞ്ച് ഗ്രാം ​ബ്ലീ​ച്ചി​ംഗ് പൗ​ഡ​ര്‍ എ​ന്ന​രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ച്ച് സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്ത​ണം.
മ​ലി​ന​ജ​ലം നി​റ​ഞ്ഞ കി​ണ​റു​ക​ളി​ലെ വെ​ള്ളം വ​റ്റി​ക്കേ​ണ്ട​തു​മാ​ണ്. കൊ​തു​കു ജ​ന്യ രോ​ഗ​ങ്ങ​ളാ​യ ഡെ​ങ്കി​പ്പ​നി, മ​ല​മ്പ​നി എ​ന്നി​വ ത​ട​യാ​ന്‍ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി കെ​ട്ടി​കി​ട​ക്കു​ന്ന വെ​ള്ളം ഒ​ഴി​വാ​ക്കി കൊ​തു​കി​ന്‍റെ ഉ​റ​വി​ടം ഇ​ല്ലാ​താ​ക്കു​ക​യും വേ​ണം.