പു​ന​ര​ധി​വാ​സത്തിനു സ​ഹാ​യമേകും: മാർ റെമിജിയോസ് ഇ​ഞ്ച​നാ​നി​യി​ൽ
Sunday, August 18, 2019 12:31 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ആ​ലി മൂ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ളുടെ പു​ന​ര​ധി​വാ​സത്തിനു സ​ഹാ​യം ന​ൽ​കു​മെ​ന്ന് താമരശേരി ബിഷപ് മാ​ർ റെ​മി​ജിയോ​സ് ഇ​ഞ്ച​നാ​നി​യി​ൽ.
ദുരന്തബാധിതരായ കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ബിഷപ് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​ത്. സ​ഭ​യ്ക്കു സാധ്യ മായ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കും.

നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച വീ​ടു​ക​ളി​ൽ ഉ​ള്ള​വ​രു​മാ​യി ബി​ഷ​പ് വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് പള്ളിയിൽ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. രാ​വി​ലെ എ​ട്ടി​നാ​ണ് ബി​ഷ​പ്പും പു​രോ​ഹി​ത​രും എ​ത്തി​യ​ത്. ഉ​രു​ൾപൊ​ട്ട​ലു​ണ്ടാ​യ ആ​ലിമൂ​ല മ​ല​ സന്ദർശിച്ച അദ്ദേ ഹം നാ​ട്ടു​കാ​രോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ൽ, മാ​ത്യു ത​കി​ടി​യി​ലേ​ൽ എ​ന്നി​വ​ർ ഒപ്പം ഉ​ണ്ടാ​യി​രു​ന്നു.