ഓ​ഫീ​സ​റി​ല്ല; വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തി​ല്‍
Tuesday, August 20, 2019 12:17 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സി​ല്‍ ഡി​ഇ​ഒ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. ജൂ​ലാ​യ് 22ന് ​ഡി​ഇ​ഒ മെ​ഡി​ക്ക​ല്‍ ലീ​വി​ല്‍ പോ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഡി​ഇ​ഒ​യു​ടെ പി​എ ജൂ​ലൈ 31ന് ​വി​ര​മി​ച്ച​തി​നാ​ല്‍ ആ ​ത​സ്തി​ക​യും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
ഓ​രോ സെ​ക്ഷ​നി​ലും ഫ​യ​ലു​ക​ള്‍ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് തീ​രു​മാ​ന​ത്തി​നാ​യി ഓ​ഫീ​സ് മേ​ധാ​വി​ക​ളു​ടെ മേ​ശ​പ്പു​റ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. താ​ത്കാലി​ക ചാ​ര്‍​ജ്ജ് താ​മ​ര​ശേ​രി എ​ഇ​ഒ​യി​ലെ സീ​നി​യ​ര്‍ സൂ​പ്ര​ണ്ടി​ന് ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് ജോ​ലി ഭാ​രം കൂ​ടു​ക​യും എ​ല്ലാ​കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മാ​ണു​ള്ള​ത്.
കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി​ര​മി​ച്ച​തി​നാ​ല്‍ അ​വി​ടെ കോ​ഴി​ക്കോ​ട് ഡി​ഇ​ഒ യ്ക്ക് ​ചാ​ര്‍​ജ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഉ​ട​ന്‍ ത​ന്നെ ഓ​ഫീ​സ് മേ​ധാ​വി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന് എ​യി​ഡ​ഡ് സ്‌​കൂ​ള്‍ മി​നി​സ്റ്റീ​രി​യ​ല്‍ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ താ​മ​ര​ശേ​രി ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സീ​നി​യ​ര്‍ സെ​ക്ര​ട്ട​റി എ.​ഇ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ സി.​പി. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ള്ള ട്ര​ഷ​റ​ര്‍, സം​സ്ഥാ​ന സ​മി​തി അം​ഗം ഖ​മ​റു​ല്‍ ഇ​സ്ലാം, സെ​ക്ര​ട്ട​റി കെ.​കെ.​പൊ​ന്നു​മ​ണി, ജോ. ​സെ​ക്ര​ട്ട​റി കെ.​എം. ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.