പി​ക്ക​പ്പ് വാ​ന്‍ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞു: ആ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്
Tuesday, August 20, 2019 12:19 AM IST
കോ​ഴി​ക്കോ​ട്: പ​യി​മ്പ്ര ഹൈ​സ്‌​കൂ​ളി​നുസ​മീ​പം ലോ​ഡു​മാ​യി എ​ത്തി​യ പി​ക്ക​പ്പ് വാ​ന്‍ മ​റി​ഞ്ഞ് ആ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്. ഇ​റ​ക്കം ഇ​റ​ങ്ങി​വ​രു​ന്ന​തി​നി​ടെ കെ​എ​ല്‍ 57 ബി 4420 ​പി​ക്ക​പ്പ് വാ​ന്‍് നി​യ​ന്ത്ര​ണം വി​ട്ട്മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 9.20 നാ​യി​രു​ന്നു അ​പ​ക​ടം.
സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട് പി​ക്ക​പ്പ് വാ​ന്‍ വ​രു​ന്ന​ത് ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ​ത്.
പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വാ​നി​ല്‍​നി​ന്ന് പ​ല​ക​ക​ളും റ​ണ്ണ​റു​ക​ളും റോ​ഡി​ലേ​ക്ക് പ​തി​ച്ചു. ചേ​വാ​യൂ​ര്‍ പോ​ലീ​സും വെ​ള്ളി​മാ​ടു​കു​ന്നു​നി​ന്നും ഫ​യ​ര്‍ യൂ​ണി​റ്റും എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.
സ്‌​കൂ​ള്‍ സ​മ​യ​ത്ത് പി​ക്ക​പ്പ് വാ​ന്‍ ഇ​തുവഴി ക​ട​ത്തി​വി​ട്ട​തി​ൽ ര​ക്ഷി​താ​ക്ക​ൾ പ്രതി ഷേധിച്ചു.