വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍, ബൂ​ത്ത് ക്ര​മീ​ക​ര​ണം: അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു
Friday, August 23, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്ക​ലും ബൂ​ത്ത് പു​നഃ​ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗം താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലെ എ​ല​ത്തൂ​ര്‍, കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത്, കോ​ഴി​ക്കോ​ട് സൌ​ത്ത്, ബേ​പ്പൂ​ര്‍, കു​ന്ന​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ള്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​വു​ന്ന ഇ​ല​ക്ടേഴ്സ് വെ​രി​ഫി​ക്കേ​ഷ​ന്‍ പ്രോ​ഗ്രാം (ഇ​വി​പി) സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
വോ​ട്ട​ര്‍​മാ​രു​ടെ പ​ക്ക​ലു​ള്ള പാ​സ്‌​പോ​ര്‍​ട്ട്, ആ​ധാ​ര്‍​കാ​ര്‍​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ​യി​ലെ പേ​രും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ പേ​രും ഒ​രേ​പോ​ലെ​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
ബൂ​ത്ത് ക്ര​മീ​ക​ര​ണം ന​ട​ത്തു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​ക്കാ​ന്‍ ബൂ​ത്ത് ലെ​വ​ല്‍ ഏ​ജ​ന്‍റുമാ​രു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​ന്ന​താ​യി ത​ഹ​സി​ല്‍​ദാ​ര്‍ ഇ ​അ​നി​ത​കു​മാ​രി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എ.​എം. പ്രേം​ലാ​ല്‍ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.