കൈ​പ്രം - ക​രു​വാ​ന്‍റെ മീ​ത്ത​ല്‍ റോ​ഡ് ത​ക​ര്‍​ന്നു
Friday, August 23, 2019 12:28 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ലെ കൈ​പ്രം ക​രു​വാ​ന്‍റെ മീ​ത്ത​ല്‍ റോ​ഡ് ത​ക​ര്‍​ന്ന് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി. മ​ഴ പെ​യ്ത​തോ​ടെ കാ​ല്‍​ന​ട യാ​ത്ര പോ​ലും ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. കൈ​പ്രം അം​ഗ​ന്‍​വാ​ടി​യി​ലേ​ക്കു​ള്ള റോ​ഡാ​ണി​ത്. ഈ ​റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​യാ​ല്‍ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ യാ​ത്രാ ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​വും. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​രാ​ച്ചു​ണ്ട് പാ​ലി​യേ​റ്റീ​വ്
ക്ലി​നി​ക്കിന്‍റെ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം

കൂ​രാ​ച്ചു​ണ്ട്: സാ​ന്ത്വ​നം പെ​യി​ൻ ആ​ൻഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​ന് സ്വ​ന്ത​മാ​യി പു​ളി​വ​യ​ലി​ൽ നി​ർ​മ്മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11 ന് ​എം.​കെ. രാ​ഘ​വ​ൻ എം​പി നി​ർ​വ്വ​ഹി​ക്കും.
കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള ശ്രീ​ന​ന്ദ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ നി​ർ​വ്വ​ഹി​ക്കും. 14 ല​ക്ഷം രൂ​പ​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന്‍റെ ചെലവ്.