വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ; വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന തു​ട​ങ്ങി
Friday, August 23, 2019 12:30 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന തു​ട​ങ്ങി. ഒ​രാ​ഴ്ച്ച​യോ​ളം പ്ര​ദേ​ശ​ത്തെ മ​ല​മു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ജി​യോ​ള​ജി വ​കു​പ്പും മ​ണ്ണ് സം​ര​ക്ഷ വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് - കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ ചി​റ്റാ​രി​മ​ല​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ല് പേ​ർ മ​ര​ണ​മ​ട​ഞ്ഞ വി​ല​ങ്ങാ​ട് ആ​ലി മൂ​ല​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​ടു​മ്പി​റ​ങ്ങി മ​ല​യി​ലും, കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.
ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ണ്ണും ചെ​ളി​യും ചെ​ളി​യും പ​രി​ശോ​ധ​ന​ക്കെ​ടു​ത്തി​ട്ടു​ണ്ട്. പ​ത്ത് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കും. ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് സം​ബ​ന്ധി​ച്ച് യാ​തൊ​രു​വി​ധ വി​വ​ര​ങ്ങ​ളും മാ​ധ്യ​ങ്ങ​ളു​മാ​യി പ​ങ്ക് വയ്​ക്ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു കൊ​ണ്ട് ചോ​ദ്യ​ങ്ങി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ഴി​ഞ്ഞ് മാ​റു​ക​യാ​ണ്.​സം​സ്ഥാ​ന​ത്ത് നൂ​റോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ ദു​ര​ന്ത​ത്തെ കു​റി​ച്ച് പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.