സം​ഗീ​ത ക​ലാ​കാ​രന്മാ​ർ​ക്ക് പു​തി​യ സം​ഘ​ട​ന
Friday, August 23, 2019 12:31 AM IST
കോ​ഴി​ക്കോ​ട്: സം​ഗീ​ത ക​ലാ​കാ​ര​ന്മാ​ര്‍​ക്കു​വേ​ണ്ടി മാ​ത്രം രൂ​പീ​കൃ​ത​മാ​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ സ​ഹ​ക​ര​ണ സം​ഘ​മാ​യ കോ​ഴി​ക്കോ​ട് മ്യൂ​സി​ഷ്യ​ന്‍​സ് സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി(​കെ എം ​എ​സ് ഡ​ബ്ലി​യു സി)​യു​ടെ ഉ​ദ്ഘാ​ട​നം 25 നു ​വൈ​കു​ന്നേ​രം അ​ഞ്ചിന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം. എം.​കെ രാ​ഘ​വ​ന്‍ എം ​പി, എ ​പ്ര​ദീ​പ് കു​മാ​ര്‍ എം ​എ​ല്‍ എ, ​കെ.​എം മു​നീ​ര്‍ എം ​എ​ല്‍ എ, ​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ സം​ഗീ​ത ക​ലാ​കാ​ര​ന്‍​മാ​രെ മു​ഴു​വ​ന്‍ ഒ​ന്നി​പ്പി​ച്ചി​കൊ​ണ്ടാ​രം​ഭി​ക്കു​ന്ന സം​ഘം പി​ന്നീ​ട് കേ​ര​ളം മു​ഴു​വ​ന്‍ വ്യാ​പി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സം​ഗീ​ത ക​ലാ​കാ​ര​ന്മാ​രി​ല്‍ സ​മ്പാ​ദ്യ ശീ​ലം വ​ള​ര്‍​ത്തു​ക, ഹ്ര​സ്വ​കാ​ല-​മ​ധ്യ​കാ​ല വാ​യ്പ​ക​ളും ചി​ട്ടി​ക​ളും ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം.
ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു അ​റു​പ​തോ​ളം ക​ലാ​കാ​ര​ന്മാ​ര്‍ ഒ​രു​മി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സി .​അ​ജി​ത് കു​മാ​ര്‍, സ്വാ​ഗ​ത സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ നൗ​ഷാ​ദ് അ​രീ​ക്കോ​ട്, എ.​കെ ശ​ശി​കു​മാ​ര്‍, കെ.​സി സ​ഞ്ജ​യ്കു​മാ​ര്‍, പ്രേം​രാ​ജ്, ദേ​വ​ദാ​സ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.