സം​സ്ഥാ​ന ജൂ​ണിയ​ർ ത്രോ​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് വ​ട​ക​ര​യി​ൽ തു​ട​ക്കം
Saturday, August 24, 2019 12:56 AM IST
വ​ട​ക​ര: പ​തി​നെ​ട്ടാ​മ​ത് സം​സ്ഥാ​ന ജൂ​ണിയ​ർ ത്രോ​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു വ​ട​ക​ര​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​ദി​വ​സം ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ആ​ണ്‍ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ, ഇ​ടു​ക്കി, മ​ല​പ്പു​റം, ഏ​റ​ണാ​കു​ളം ടീ​മു​ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ടീ​മു​ക​ളും വി​ജ​യി​ച്ചു.

പ​തി​നാ​ല് ജി​ല്ല​ക​ളി​ൽ നി​ന്ന് ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലാ​യി 28 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​നു​ള്ള സം​സ്ഥാ​ന ടീ​മി​നെചാന്പ്യൻഷിപ്പിൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും. ത്രോ ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഷാ​ഹു​ൽ ഹ​മീ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​പ്ര​ദീ​പ്, എ.​കെ. വി​നോ​ദ് കു​മാ​ർ, കെ.​വി. അ​ബ്ദു​ൽ മ​ജീ​ദ്, മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖ്, രാ​ഘ​വ​ൻ മാ​ണി​ക്കോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.