നോ​മി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നെചൊ​ല്ലി ത​ർ​ക്കം! പ്രി​ൻ​സി​പ്പ​ലി​നെ​യും കെഎസ്‌യു പ്ര​വ​ർ​ത്ത​ക​രെ​യും പൂ​ട്ടി​യി​ട്ടു
Saturday, August 24, 2019 12:58 AM IST
വ​ട​ക​ര: സെപ്റ്റം​ബ​ർ അ​ഞ്ചി​നു ന​ട​ക്കു​ന്ന കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​രി​ക്കി​ലാ​ട് കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സം​ഘ​ർ​ഷം.
റോ​ൾ ന​ന്പ​ർ വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ കെ​എ​സ് യു​വി​ന്‍റെ യു​യു​സി സ്ഥാ​നാ​ർ​ഥി പി.​കെ. നി​യാ​സി​ന്‍റെ പ​ത്രി​ക സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും പ​ത്രി​ക സ്വീ​ക​രി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യു​ം ചെയ്തു. ഇ​തേ തു​ട​ർ​ന്ന് ക്ഷു​ഭി​ത​രാ​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്രി​ൻ​സി​പ്പ​ൽ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ​യും കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​രേ​യും ഓ​ഫീ​സ് മു​റി​യി​ൽ പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ രാ​ത്രി ഏ​ഴു​വ​രെ വ​ട​ക​ര പോ​ലീ​സ് എ​ത്തി​യ ശേ​ഷ​മാ​ണ് മോ​ചി​പ്പി​ച്ച​ത്. ഇ​വ​രെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ വ​ട​ക​ര​യി​ൽ എ​ത്തി​ച്ചു. പ​രാ​ജ​യ ഭീ​തി​യി​ൽ എ​സ്എ​ഫ്ഐ​യും പു​റ​ത്തു നി​ന്നെ​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും കോ​ള​ജി​ൽ കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് കെ​എ​സ് യു ​ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ ന​ന്ദ​നാ​ത്ത് ആ​രോ​പി​ച്ചു.