മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രനു മർദനം
Saturday, August 24, 2019 1:00 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നെ​തി​രേ ഗു​ണ്ടാ ആ​ക്ര​മ​ണം. പു​തി​യ​ങ്ങാ​ടി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫി​സി​ലെ ശു​ചീ​ക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ൻ കോ​വൂ​ർ സ്വ​ദേ​ശി ശ്രീ​ജി​ത്തി​നു​നേ​രേയാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി പു​തി​യ​ങ്ങാ​ടി​യി​ൽ​വ​ച്ച് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ര​ണ്ടു​ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. നെ​ഞ്ചി​ലെ പ​രി​ക്കി​നെ തു​ട​ർ​ന്ന് ബീ​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശ്രീ​ജി​ത്തി​നെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പു​തി​യ​ങ്ങാ​ടി​യി​ലെ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം പൊ​തു സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വെ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് സൈ​റ്റ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​താ​യി​രു​ന്നു ശ്രീ​ജി​ത്തി​നെ​യും മ​നോ​ജി​നെ​യും.

മു​ൻ ദി​വ​സ​ങ്ങ​ളി​ൽ ഇ​തേ സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് യു​വാ​ക്ക​ളെ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കിയിരു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച​യും കാ​വ​ൽ നി​ർ​ത്തി​യ​ത്. കാ​വ​ൽ നി​ന്ന ശ്രീ​ജി​ത്തി​ന്‍റെ ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘം ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് നെ​ഞ്ചി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​നോ​ജും ചേ​ർ​ന്നാ​ണ് ശ്രീ​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

സം​ഭ​വ സ്ഥ​ലം രാ​ത്രി ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​വി. ബാ​ബു​രാ​ജ് സ​ന്ദ​ർ​ശി​ച്ചു. സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി ദൃ​ശൃ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും അ​ക്ര​മി​ക​ൾ വ​ന്ന ബൈ​ക്കു​ക​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. എ​ല​ത്തൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.