കക്കയം ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും
Tuesday, September 10, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: ക​ക്ക​യം ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ഒ​ന്ന​ര അ​ടി വീ​തം ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ന്ന് ഉ​യ​ർ​ത്തും. തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

അ​ക്ഷ​ര യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

പേ​രാ​മ്പ്ര : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ മി​ഷ​ന്‍ ച​ങ്ങ​രോ​ത്ത് വി​ക​സ​ന വി​ദ്യാ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ട്ടി​ക​ജാ​തി കോ​ള​നി സാ​ക്ഷ​ര​താ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ക്ഷ​ര യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സൗ​ഫി താ​ഴെ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ഫി​യ പ​ടി​ഞ്ഞാ​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.