ആ​ശു​പ​ത്രി ഉദ്ഘാടനവും ക്യാന്പും
Tuesday, September 10, 2019 12:38 AM IST
മേ​പ്പാ​ടി: പു​ന​ര്‍​ജ​നി ആ​യുര്‍​വേ​ദ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മേ​പ്പാ​ടി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇതോട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഡി​പി​എം ഡോ.​പി. അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​ത്തു​മ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ സം​ഘ​ട​ന​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. അ​നി​ല്‍​കു​മാ​ര്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി. ജോ​ബി​ഷ് കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലൈ​ഫ്മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി വ​ര്‍​ഗീ​സ്, ത​ഹ​സി​ല്‍​ദാ​ര്‍ അ​ബ്ദു​ള്‍ ഹാ​രി​സ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ കെ. ​ച​ന്ദ്ര​ന്‍, ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ. ​ഹാ​സി​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ ​എ അ​നി​ല്‍​കു​മാ​ര്‍ സ്വാ​ഗ​ത​വും എം ​എ​സ് ജ​യ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.