പെ​രു​വ​യ​ൽ സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്‌​കൂ​ളി​ല്‍​ മോ​ഷ​ണ​ശ്ര​മം
Sunday, September 15, 2019 1:55 AM IST
കോ​ഴി​ക്കോ​ട്: പെ​രു​വ​യ​ല്‍ സെ​ന്‍റ്‌ സേ​വ്യേ​ഴ്‌​സ് സ്‌​കൂ​ളിൽ മോ​ഷ​ണ​ശ്ര​മം. ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂ​ളി​ല്‍ നടന്ന യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​വ​രാ​ണ് പ​ഴ​യ​ബ്ലോ​ക്കി​ലെ ക്ലാ​സ് മു​റി​യു​ടെ വാ​തി​ല്‍ തു​റ​ന്നു കിട ക്കുന്നതു ക​ണ്ട​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും സൂ​ക്ഷി​ച്ചു വ​യ്ക്കു​ന്ന അ​ല​മാ​ര തു​റ​ന്ന് സാധ നങ്ങളെ​ല്ലാം വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​വൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണം ന​ട​ന്ന​ത് എ​ന്നാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഓ​ണാ​വ​ധി​ക്ക് സ്‌​കൂ​ള്‍ അ​ട​ച്ച​താ​യി​രു​ന്നു. വി​ര​ല​ട​യാ​ള​വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ക്കു​മെന്ന് പോ​ലീ​സ് അ​റി​യി​ച്ചു.