കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​റി​ന് ആ​ദ​രം
Sunday, September 15, 2019 1:55 AM IST
കോ​ഴി​ക്കോ​ട്: മാ​പ്പി​ള​പ്പാ​ട്ടുരംഗത്ത്‍ ആ​റ് പ​തി​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ സം​ഗീ​ത സം​വി​ധാ​യ​ക​നും ത​ബ​ലി​സ്റ്റു​മാ​യ കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​റി​നെ ആ​ദ​രി​ക്കു​ന്നു. മ്യൂ​സി​ക് ഇ​ന്‍​ട്രു​മെ​ന്‍റ് പ്ലെ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ വൈ​കുന്നേരം അഞ്ചിന് ടൗ​ണ്‍​ഹാ​ളി​ലാണ് പരിപാടി.
അ​ദ്ദേ​ഹം ചി​ട്ട​പ്പെ​ടു​ത്തി​യ ഗാ​ന​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ സംഗീതവി​രു​ന്ന് അ​ര​ങ്ങേ​റും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​ര്‍, അ​ജി​ത്ബാ​ബു, ശ്രീ​കാ​ന്ത് ഹ​രി​ദാ​സ്, ശ്രീ​വ​ത്സ​ന്‍, അ​നി​രു​ദ്ധ​ന്‍, അ​ഷ്‌​റ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു