അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ 'സാ​റ്റ്' പ്രോ​ഗ്രാം ആ​രം​ഭി​ച്ചു
Sunday, September 15, 2019 1:58 AM IST
തിരു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ ബി​രു​ദ​ത്തോ​ടൊ​പ്പം ജോ​ലി​യും എ​ന്ന ല​ക്ഷ്യ​വു​മാ​യി അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് അ​ക്കൗ​ണ്ട​ന്‍റ് ട്രെ​യി​നിം​ഗ് (സാ​റ്റ് ) പ്രോ​ഗ്രാം ആ​രം​ഭി​ച്ചു. വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും ജോ​ലി ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 60 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ന്ന​ത്. 40 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.

സ​ജി ന​രി​ക്ക​ഴി, പി.​എ. വേ​ലാ​യു​ധ​ൻ, ബാ​ബു ജോ​സ​ഫ്, എ​ന്നി​വ​ർ ക്ലാസെടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ഡോ​. കെ.​വി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. 'സാ​റ്റ്' കോ- ​ഓ​ർ​ഡി​നേ​റ്റ​ർ സാ​നി തോ​മ​സ്, ഡി​ബി​ൻ കെ. ​സ​ർ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.